ETV Bharat / state

നെടുങ്കണ്ടം ചോറ്റുപാറയിലെ അങ്കണവാടി ഹൈടെക്കായി

വർഷങ്ങളായി ശോചനീയാവസ്ഥയിൽ പ്രവർത്തിച്ചുവന്ന അങ്കണവാടി ഗ്രാമപഞ്ചായത്ത് 14, 50,000 രൂപ ചെലവിട്ടാണ് പുതുക്കി നിർമ്മിച്ചത്

ഇടുക്കി  idukki  Nedunkandam  Chottupara  idukki  അങ്കണവാടി  നെടുങ്കണ്ടം  ചോറ്റുപാറ  ഹൈടെക്  high-tech
നെടുങ്കണ്ടം ചോറ്റുപാറയിലെ അങ്കണവാടി ഹൈടെക്കായി
author img

By

Published : Sep 23, 2020, 11:57 PM IST

ഇടുക്കി: നെടുങ്കണ്ടം ചോറ്റുപാറയിൽ പൊട്ടിപ്പൊളിഞ്ഞ് നിലംപതിക്കാറായ അങ്കണവാടിയുടെ സ്ഥാനത്ത് ഹൈടെക് അങ്കണവാടി യാഥാർഥ്യമായി. മേഖലയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല നന്ദകുമാർ നിർവഹിച്ചു

നെടുങ്കണ്ടം ചോറ്റുപാറയിലെ അങ്കണവാടി ഹൈടെക്കായി
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ചോറ്റുപാറ പതിനെട്ടാം നമ്പർ അങ്കണവാടിയാണ് ഹൈടെക് ആയി മാറിയത്. വർഷങ്ങളായി ശോചനീയാവസ്ഥയിൽ പ്രവർത്തിച്ചുവന്ന അങ്കണവാടി ഗ്രാമപഞ്ചായത്ത് 14, 50,000 രൂപ ചെലവിട്ടാണ് പുതുക്കി നിർമ്മിച്ചത്. കുട്ടികൾക്ക് ഇരിക്കുവാൻ ഹൈടെക് ഇരിപ്പിടങ്ങൾ, മുറികൾ ,അടുക്കള, കളിസ്ഥലം, ശുചിമുറികൾ, ചുറ്റുമതിൽ എന്നിവയോടുകൂടിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമായ ഫർണിച്ചറുകൾ എത്തിക്കുന്നതിന് പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് അംഗം ബിജിമോൾ വിജയൻ പറഞ്ഞു

ചോറ്റുപാറ ടൗണിൽ നടന്ന യോഗത്തിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് അംഗം ബിജു തകടിയേൽ, നെടുങ്കണ്ടം എഇസി റഷീദ്, ചോറ്റുപാറ ആർപിഎംഎൽപിഎസ് ഹെഡ്മാസ്റ്റർ ദീപ മോൾ, ഐസിഡിഎസ് സൂപ്പർവൈസർ മേരിക്കുട്ടി മാണി, വാർഡ് കൺവീനർ എ ഷാഹുൽഹമീദ്, അയൽ സഭ ചെയർമാൻ കെ ആർ മോഹനചന്ദ്രൻ, എൻ രുഗ്മണി അമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.