അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ കര്‍ശന തീരുമാനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് പാകിസ്ഥാൻ സർക്കാർ പിസിബിക്ക് നിർദ്ദേശം നൽകുമെന്നാണ് റിപ്പോർട്ടിലുള്ളത്.
2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒൻപതു വരെയാണ് പാക്കിസ്ഥാനിലെ വിവിധ വേദികളിലായി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇന്ത്യയുടെ തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീം കളിക്കുന്ന മത്സരങ്ങൾ യുഎഇയിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ആവശ്യം. പരമ്പര ഹൈബ്രിഡ് മാതൃകയിൽ നടത്താൻ പദ്ധതിയില്ലെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി നേരത്തെ പറഞ്ഞിരുന്നു.
🚨 CHAMPIONS TROPHY MIGHT BE IN HYDRID MODEL 🚨
— Johns. (@CricCrazyJohns) November 7, 2024
- India is likely to play their matches in UAE in Champions Trophy 2025. [PTI] pic.twitter.com/u6mwXCpkW0
അതേസമയം ചാമ്പ്യൻസ് ട്രോഫി പരമ്പര ബഹിഷ്‌കരിച്ചാൽ പാക് ക്രിക്കറ്റ് ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് സൂചന. പിസിബിക്ക് ഐസിസിയുടെ ഭാവി സാമ്പത്തിക സഹായം നഷ്‌ടമാകും. ടൂർണമെന്‍റ് നടത്തിപ്പിനായി 65 മില്യൺ യുഎസ് ഡോളറാണ് പാകിസ്ഥാന് ലഭിക്കുക.
പാകിസ്ഥാൻ മണ്ണിൽ ക്രിക്കറ്റ് കളിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയപ്പോൾ ഹൈബ്രിഡ് മോഡലിൽ പരമ്പര നടത്തുകയല്ലാതെ രാജ്യത്തെ ക്രിക്കറ്റ് ബോർഡിന് മറ്റ് മാർഗമില്ല. ഹൈബ്രിഡ് മോഡലിൽ സംഘടിപ്പിക്കാൻ പാകിസ്ഥാൻ സമ്മതിച്ചാൽ മുഴുവൻ തുകയും മത്സരങ്ങളുടെ ഭൂരിഭാഗവും ആതിഥേയത്വം വഹിക്കാൻ പാക്കിസ്ഥാന് അവസരം നൽകുമെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിസിസിഐയും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും ഇക്കാര്യത്തിൽ ഇതുവരെ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ചാമ്പ്യൻസ് ട്രോഫി പരമ്പര ഹൈബ്രിഡ് മാതൃകയിൽ നടത്തുന്നതിനെക്കുറിച്ച് ചർച്ച നടത്താൻ തയ്യാറാണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
Also Read: സഞ്ജു കരുത്ത് കാണിക്കുമോ..? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 ഇന്ന്