ETV Bharat / state

ഭക്ഷ്യ സുരക്ഷ പരിശോധന : ഇടുക്കിയില്‍ 10 സ്ഥാപനങ്ങൾക്കെതിരെ നടപടി - ഇടുക്കി ഭക്ഷ്യ സുരക്ഷ വകുപ്പ് റെയ്ഡ്

നടപടി സ്വീകരിച്ചതിൽ എട്ട് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ല ; രണ്ട് സ്ഥാപനങ്ങളിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തനം

idukky hotels food safety department inspection  food safety department inspection in idukky hotels  ഭക്ഷ്യ സുരക്ഷ വിഭാഗം ഭക്ഷ്യ സുരക്ഷ പരിശോധന  ഇടുക്കി 10 സ്ഥാപനങ്ങൾക്കെതിരെ നടപടി  ഇടുക്കി ഭക്ഷ്യ സുരക്ഷ പരിശോധന  ഇടുക്കി ഭക്ഷ്യ സുരക്ഷ വകുപ്പ് റെയ്ഡ്  idukky food safety department raid
ഭക്ഷ്യ സുരക്ഷ പരിശോധന: ഇടുക്കി 10 സ്ഥാപനങ്ങൾക്കെതിരെ നടപടി
author img

By

Published : May 8, 2022, 1:56 PM IST

ഇടുക്കി : സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരംഭിച്ച ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന തുടരുന്നു. വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസമായി ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.

ഇടുക്കി ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ പത്ത് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിൽ എട്ട് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലാത്തതിനാലും രണ്ട് സ്ഥാപനങ്ങൾ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതിനുമാണ് നടപടി.

കട്ടപ്പനയിൽ 12 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിനോടകം 60,000 രൂപയോളം പിഴയും ഈടാക്കിയിട്ടുണ്ട്. ജില്ലയിൽ ഒരു ദിവസം രണ്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകൾ കേന്ദ്രീകരിച്ചാവും പരിശോധന.

ഭക്ഷ്യ സുരക്ഷ പരിശോധന : ഇടുക്കിയില്‍ 10 സ്ഥാപനങ്ങൾക്കെതിരെ നടപടി

ALSO READ:സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധന; അഴുകിയ ഭക്ഷ്യ വസ്‌തുക്കള്‍ കണ്ടെത്തി

അഞ്ച് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ALSO READ:ഭക്ഷ്യ സുരക്ഷ പരിശോധന; കൊല്ലത്ത് ഇന്ന് പൂട്ട് വീണത് പത്ത് കടകള്‍ക്ക്

'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' എന്ന ക്യാംപയിനിന്‍റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ', ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ജാഗറി' എന്നിവ ആവിഷ്‌കരിച്ച്‌ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ചെക്പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.