ഇടുക്കി: ഉടുമ്പൻചോല കുമ്പപാറയിൽ മരം ഒടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. കുമ്പപാറ സ്വദേശി പുഷ്പ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മലമുകളിലുള്ള കൃഷിയിടത്തിലേക്ക് പോയ പുഷ്പയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി നടത്തിയ തെരച്ചിലിലാണ് മരം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അപകടം നടന്നത് വൈകീട്ട് ആറിനും ഏഴിനുമിടയിലാകാമെന്നാണ് കരുതുന്നത്. ഈ സമയം മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. രാത്രി 9.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.
Also read: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും