ETV Bharat / state

'ഇടിച്ച് താഴെയിട്ട് പരിക്കേല്‍പ്പിച്ചു' ; കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്‌ക്ക് പരിക്ക് - idukki pig attack

കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍

ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണം  കാട്ടുപന്നി  ഇടുക്കി കാട്ടുപന്നി  വീട്ടമ്മയ്‌ക്ക് പരിക്ക്  പന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്‌ക്ക് പരിക്ക്  wild pig attack  idukki pig attack  woman injuired attack pig
ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്‌ക്ക് പരിക്ക്
author img

By

Published : Aug 18, 2021, 4:07 PM IST

ഇടുക്കി : ബാലഗ്രാമില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. പുല്ല് ചെത്താന്‍ പോകുന്നതിനിടെ പ്രദേശവാസിയായ ഭാനുപ്രിയയ്‌ക്ക് നേരെയാണ് പന്നിയുടെ ആക്രമണമുണ്ടായത്.

ഇവരെ പന്നി ഇടിച്ച് താഴെയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കുഴിയിലേക്ക് വീണ ഭാനുപ്രിയയുടെ വലത്‌ കാല്‍ ഒടിഞ്ഞു. പുറത്തും കൈകളിലും പരിക്കുണ്ട്.

Also Read: ദേവികുളം താലൂക്കിൽ വന്യമൃഗ ശല്യം രൂക്ഷമെന്ന് പരാതി

ഗുരുതരമായി പരിക്കേറ്റ ഭാനുപ്രിയയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.