ഇടുക്കി: മംഗളഗിരി ഒറ്റയീട്ടി റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി നമ്പുടാകത്ത് സുനീപ് (30) ആണ് മരിച്ചത്. ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ സമാന്തര പാതയായ മംഗളഗിരി ഒറ്റയീട്ടി റോഡിലെ മഞ്ഞപ്പാറയിലാണ് അപകടമുണ്ടായത്. ബുധനാഴ്‌ച നാല് മണിയോടെയായിരുന്നു അപകടം. ഒറ്റയീട്ടിയിലെ ബന്ധു വീട്ടിലേയ്‌ക്ക് പോകുവായിരുന്നു സുനീപ്. സുനീപ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
റോഡിലെ കുഴിയിൽ ചാടി നിയന്ത്രണ നഷ്‌ടപ്പെട്ട കാർ റോഡിന്റെ വലതുവശത്തെ തിട്ടയിലിയിടിച്ച് 400 അടി താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. പ്രദേശവാസികളായ തൊഴിലാളികളാണ് കാറിൽ നിന്ന് സുനീപിനെ പുറത്തെടുത്തത്. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട പൊലീസും അഗ്‌നിശമനസേനയയും സ്ഥലത്തെത്തി തുടര്‍നടപടികൾ ആരംഭിച്ചു.
Also Read ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങിയ എസ്.ഐ വാഹനാപകടത്തിൽ മരിച്ചു