ETV Bharat / state

കഞ്ചാവ് വില്‍പന തടഞ്ഞതിന് ആദിവാസി മൂപ്പനെ മര്‍ദിച്ച് വാരിയെല്ല് ഒടിച്ചു; പ്രതി പിടിയില്‍, ഒരാള്‍ ഒളിവില്‍ - പൊലീസ്

ഇടുക്കിയില്‍ കഞ്ചാവ് കച്ചവടം തടസ്സപ്പെടുത്തിയതിന് ആദിവാസി മൂപ്പനെ മര്‍ദിച്ച് വാരിയെല്ല് ഒടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ ഒരു പ്രതി പിടിയില്‍

Idukki  Tribal Chief  attacked for disturbs Drug sales  Drug  Adimali  Police  കഞ്ചാവ്  കഞ്ചാവ് വില്‍പന  ആദിവാസി  ആദിവാസി മൂപ്പനെ മര്‍ദിച്ച്  വാരിയെല്ല്  പ്രതി  പൊലീസ്  ഇടുക്കി
ആദിവാസി മൂപ്പനെ മര്‍ദിച്ച് വാരിയെല്ല് ഒടിച്ചു; പ്രതി പൊലീസ് പിടിയില്‍
author img

By

Published : Dec 5, 2022, 10:45 PM IST

ഇടുക്കി: കഞ്ചാവ് കച്ചവടം തടസ്സപ്പെടുത്തിയതിന് ആദിവാസി മൂപ്പനെ അക്രമിച്ച് കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയിൽ. കുളമൻകുഴി കോളനിയിലെ ഓലിക്കൽ രാഹുലിനെയാണ് (24) തിരുവനന്തപുരം പാറശാലയിൽ നിന്നും അടിമാലി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കുടിയിലെ കാണി ഗോപിക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ഓഗസ്റ്റ് 18 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. പ്രതികൾ കഞ്ചാവ് പൊതിയായി വിൽപ്പന നടത്തിയിരുന്നു. കുടിയിലും പ്രദേശത്തും കഞ്ചാവ് വിൽക്കുന്നതിനെ കുടിയിലെ കാണി ഗോപി എതിർത്തു.

വിവരം ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും അറിയിച്ചു. ഇതോടെ പ്രതികൾ ഗോപിയുടെ വീട്ടിൽ കയറി ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. മാത്രമല്ല, കമ്പിവടി ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനത്തില്‍ ഗോപിയുടെ വാരിയെല്ല് തകർന്നതായും പരാതിയുണ്ട്.

ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഗോപി മാസങ്ങളോളം ചികിത്സയിലുമായി. ഒളിവിൽ പോയ പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ ഫോൺ ഓഫ് ചെയ്‌ത് മുങ്ങിയ ഇവര്‍ തിരുവനന്തപുരത്തുണ്ടെന്ന് കഴിഞ്ഞ ദിവസം പൊലീസിന് വിവരം ലഭിച്ചു. രാഹുലിനെ പിടികൂടിയെങ്കിലും കൂട്ടുപ്രതി ഓടി രക്ഷപെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.