ETV Bharat / state

ഹൈറേഞ്ചിന് കുളിര് പകർന്ന് നല്‍കി മതികെട്ടാൻ ചോല - high range story

12.817 ചതുരത്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് മതികെട്ടാന്‍ചോല മലനിരകള്‍. കനത്ത ചൂടിലും ഹൈറേഞ്ചിന് കുളിര് പകര്‍ന്ന് നല്‍കുന്നത് ഈ ഹരിത നിബിഢവനമാണ്.

മതികെട്ടാൻ ചോല  ഹൈറേഞ്ചിന് കുളിരായി മതികെട്ടാൻ ചോല  mathikettan chola  high range story  idukki tourist spot
ഹൈറേഞ്ചിന് കുളിർ കാറ്റ് പകർന്ന് നല്‍കി മതികെട്ടാൻ ചോല
author img

By

Published : Jan 25, 2020, 4:16 PM IST

Updated : Jan 25, 2020, 7:23 PM IST

ഇടുക്കി: കനത്ത ചൂടിലും ഹൈറേഞ്ചിന് കുളിരു പകര്‍ന്ന് നല്‍കി ജൈവ വൈവിധ്യത്തിന്‍റെ കലവറയായി മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനം. തമിഴനാടുമായി അതിര്‍ത്തി പങ്കിടുന്ന മതികെട്ടാന്‍ ചോലയാണ് തമിനാട്ടിൽ നിന്നുള്ള ഉഷ്ണകാറ്റിനെ തടഞ്ഞ് നിര്‍ത്തി ഹൈറേഞ്ചിന് കുളിര് പകർന്നു നൽകുന്നത്.

ഹൈറേഞ്ചിന് കുളിര് പകർന്ന് നല്‍കി മതികെട്ടാൻ ചോല
1897ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ മതികെട്ടാന്‍ മലനിരകളെ റിസര്‍വ് വനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം കുടിയേറ്റം നടന്ന് വികസനത്തിന്‍റെ പാതയില്‍ ഹൈറേഞ്ച് മുന്നേറിയപ്പോള്‍ മതികെട്ടാന്‍ ചോല കയ്യേറ്റ ഭൂമിയായി മാറി. ഇത് വന്‍തോതിലുള്ള വന നശീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായതോടെ കയ്യേറ്റക്കാരെ ഒഴിപ്പിച്ച് രണ്ടായിരത്തി മൂന്ന് നവംബര്‍ 21ന് മതികെട്ടാന്‍ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 12.817 ചതുരത്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് മതികെട്ടാന്‍ചോല മലനിരകള്‍. കനത്ത ചൂടിലും ഹൈറേഞ്ചിന് കുളിര് പകര്‍ന്ന് നല്‍കുന്നത് ഈ ഹരിത നിബിഢവനമാണ്. തമിഴ്‌നാട്ടില്‍ നിന്നും വീശിയടിക്കുന്ന ഉഷ്ണ കാറ്റിനെ തടഞ്ഞ് നിര്‍ത്തി മലയോരത്തിന്‍റെ തനത് കാലവസ്ഥ നിലനിര്‍ത്തുന്നത്തിൽ വലിയ പങ്കാണ് ഈ ദേശിയ ഉദ്യാനത്തിന് ഉള്ളത്. മതികെട്ടാനില്‍ നിന്നും ഉത്ഭവിച്ച് പന്നിയാറിലേയ്‌ക്കെത്തുന്ന വറ്റാത്ത അരുവികളും നിരവധിയാണ്. ഹൈറേഞ്ചിന്‍റെ ജീവ നാഡിയെന്നാണ് മതികെട്ടാൻ അറിയപ്പെടുന്നത്.അപൂര്‍വയിനം സസ്യങ്ങളും പക്ഷികളും വന്യ മൃഗങ്ങളുമുള്ള കാട്ടിന്‍റെ ഭംഗി കണ്ടറിയുന്നതിന് വനം വകുപ്പ് സഞ്ചാരികള്‍ക്കായി ട്രക്കിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ച് മലകയറി എത്തുമ്പോള്‍ തമിഴ്‌നാടിന്‍റെ വിതൂര ദൃശ്യവും മഞ്ഞ് മൂടുന്ന മല നിരയും മൊട്ടക്കുന്നുകളും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. മനോഹാരിത ആസ്വാദിക്കാൻ നിരവധി സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്.

Intro:കനത്ത ചൂടിലും ഹൈറേഞ്ചിന് കുളിര് പകര്‍ന്ന് നല്‍കി ജൈവ വൈവിദ്യത്തിന്റെ കലവറയായ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനം. തമിഴനാടുമായി അതിര്‍ത്തി പങ്കിടുന്ന മതികെട്ടാന്‍ചോലയാണ് തമിഴ്നാട്ടിൽനിന്നുമുള്ള ഉഷ്ണകാറ്റിനെ തടഞ്ഞ് നിര്‍ത്തി ഹൈറേഞ്ചിന് കുളിര് പകർന്നു നൽകുന്നത്.Body:വി ഒ..

1897 - ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ മതികെട്ടാന്‍ മലനിരകളെ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം കുടിയേറ്റം നടന്ന് ഹൈറേഞ്ച് വികസനത്തിന്റെ പാതയില്‍ മുന്നേറിയപ്പോള്‍ മതികെട്ടാന്‍ ചോല കയ്യേറ്റ ഭൂമിയായി മാറി. ഇത് വന്‍തോതിലുള്ള വന നശീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായതോടെ കയ്യേറ്റക്കാരെ ഒഴുപ്പിച്ച് രണ്ടായിരത്തി മൂന്ന് നവംബര്‍ ഇരുപത്തിയൊന്നിന് മതികെട്ടാന്‍ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 12.817 ചതുരക്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് മതികെട്ടാന്‍ചോല മലനിരകള്‍. കനത്ത ചൂടിലും ഹൈറേഞ്ചിന് കുളിര് പകര്‍ന്ന് നല്‍കുന്നത് ഈ ഹരിതനിബിഢവനമാണ് . തമിഴ്‌നാട്ടില്‍ നിന്നും വീശിയടിക്കുന്ന ഉഷ്ണ കാറ്റിനെ തടഞ്ഞ് നിര്‍ത്തി മലയോരത്തിന്റെ തനത് കാലവസ്ഥ നിലനിര്‍ത്തുന്നത്തിൽ വലിയ പങ്കാണ് ഈ ദേശിയ ഉദ്യാനത്തിന് ഉള്ളത്.. മതികെട്ടാനില്‍ നിന്നും ഉത്ഭവിച്ച് പന്നിയാറിലേയ്‌ക്കെത്തുന്ന വറ്റാത്ത അരുവികളും നിരവധിയാണ്. ഹൈറേഞ്ചിന്റെ ജീവനാഡിയെന്നാണ് മതികെട്ടാൻ അറിയപ്പെടുന്നത്.

ബൈറ്റ്..ബുള്‍ബേന്ദ്രന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍.Conclusion:അപൂര്‍വ്വയിനം സസ്യങ്ങളും പക്ഷികളും വന്യ മൃഗങ്ങളുമുള്ള കാട്ടിന്റെ ഭംഗി കണ്ടറിയുന്നതിന് വനം വകുപ്പ് സഞ്ചാരികള്‍ക്കായി ട്രക്കിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ച് മലകയറി എത്തുമ്പോള്‍ തമിഴ്‌നാടിന്റെ വിതൂര ദൃശ്യവും മഞ്ഞ് മൂടുന്ന മല നിരയുംമൊട്ടക്കുന്നുകളും മനോഹരമായ കാഴ്ച്ചവട്ടങ്ങളാണ് സമ്മാനിക്കുന്നത്.ഇ മനോഹാരിത ആസ്വാദിക്കാൻ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.
Last Updated : Jan 25, 2020, 7:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.