ETV Bharat / state

റോഡുകളുടെ ശോചനീയാവസ്ഥ; പ്രതിഷേധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി - idukki mp

റോഡുകളുടെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുമെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്.

ഇടുക്കിയിലെ റോഡുകൾ തകർന്ന നിലയിൽ; ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്
author img

By

Published : Nov 10, 2019, 10:42 PM IST

ഇടുക്കി: ജില്ലയിലൂടെ കടന്നു പോകുന്ന ഗ്രാമീണപാതകളും ദേശീയപാതകളും തകര്‍ന്നു കിടക്കുന്ന സാഹചര്യത്തിൽ റോഡുകള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്. റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നു കിടക്കുന്നുവെന്നും ഇത് വലിയ ജനരോഷത്തിന് ഇടയാക്കുമെന്നും എംപി പറഞ്ഞു.

ഇടുക്കിയിലെ റോഡുകൾ തകർന്ന നിലയിൽ; ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച റോഡുകളുടെ നിര്‍മാണജോലികള്‍ ഉടന്‍ ആരംഭിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും മോശം റോഡുകളാണ് ഇപ്പോള്‍ ഇടുക്കിയിലുള്ളത്. ഇപ്പോഴത്തെ സാഹചര്യം വകുപ്പ് മന്ത്രിയെ അടക്കം നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയും പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന്‍റെ പാതയില്‍ ഇറങ്ങും. ഇക്കാര്യത്തില്‍ താന്‍ സമ്മര്‍ദ്ദവുമായി മുന്നോട്ട് പോകുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

Intro:ജില്ലയില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ജില്ലയിലൂടെ കടന്നു പോകുന്ന ഗ്രാമീണപാതകളും ദേശിയപാതകളും ഒരേ പോലെ തകര്‍ന്നു കിടക്കുന്ന സാഹചര്യത്തിലാണ് റോഡുകളുടെ പുനരുദ്ധാരണ ജോലികള്‍ക്ക് അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിട്ടുള്ളത്.Body:ഒന്നൊഴിയാതെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നു കിടക്കുന്നുവെന്നും ഇത് വലിയ ജനരോഷത്തിന് ഇടയാക്കുന്നതായും എം പി പറഞ്ഞു.ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കിടക്കുന്ന റോഡുകളുടെ നിര്‍മ്മാണജോലികള്‍ ഉടന്‍ ആരംഭിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ബൈറ്റ്

ഡീൻ കുര്യാക്കോസ്
ഇടുക്കി എം പിConclusion:സംസ്ഥാനത്തെ ഏറ്റവും മോശം റോഡുകളാണ് ഇപ്പോള്‍ ഇടുക്കിയിലുള്ളതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യം വകുപ്പ് മന്ത്രിയെ അടക്കം നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.ഇനിയും പുനര്‍നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയില്‍ ഇറങ്ങും.ഇക്കാര്യത്തില്‍ താന്‍ സമ്മര്‍ദ്ദവുമായി മുമ്പോട്ട് പോകുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.