ഇടുക്കി: കാഴ്‌ചകളുടെ വിസ്‌മയങ്ങൾ സമ്മാനിയ്‌ക്കുന്ന പുന്നയാർ വ്യൂ പോയിന്‍റിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. പടര്‍ന്നുകിടക്കുന്ന പച്ചപ്പുകളും നോക്കെത്താദൂരത്തോളമുള്ള കുന്നുകളും യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് നല്‍കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ പുന്നയാർ വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്.
ALSO READ: ആവശ്യങ്ങള്‍ അംഗീകരിച്ച് സർവകലാശാല, നിരാഹാര സമരം അവസാനിപ്പിച്ച് ദീപ പി മോഹനൻ
വെള്ളിയരഞ്ഞാണം പോലെ മലമുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന അരുവികൾ പെരിയാറിലേക്ക് ചേരുന്ന കാഴ്ച്ചകൾ ആരെയും അത്ഭുതപ്പെടുത്തും. രാവിലെയും വൈകിട്ടും മഴയുള്ള സമയങ്ങളിലും മലകളെ മുത്തിയുരുമിയെത്തുന്ന മഞ്ഞ് സഞ്ചാരികളെ ഇവിടെ വീണ്ടുമെത്തിക്കുന്നു. വ്യൂ പോയിന്‍റിലേക്കെത്താന്‍ സഞ്ചാരയോഗ്യമായ റോഡുകൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്ത് മുൻകയ്യെടുത്ത് പ്രദേശത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.