ETV Bharat / state

നെടുങ്കണ്ടത്ത് നിര്‍മാണത്തിലിരുന്ന ജില്ല സ്റ്റാംപ് ഡിപ്പോ കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു - idukki rain news

നെടുങ്കണ്ടം കിഴക്കേ കവല - സിവില്‍ സ്റ്റേഷന്‍ റോഡിനോട് ചേര്‍ന്ന് ട്രഷറിയ്‌ക്ക്‌ സമീപം നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തിയാണ് മഴയെ തുടര്‍ന്ന് തകര്‍ന്നത്.

idukki Nedumkandam stamp depot building retaining wall broken  retaining wall was broken  ഇടുക്കി ജില്ല സ്റ്റാംപ് ഡിപ്പോ കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു  നെടുങ്കണ്ടം സംരക്ഷണ ഭിത്തി തകര്‍ന്നു  ഇടുക്കി സ്റ്റാംപ് ഡിപ്പോ കെട്ടിടം  idukki Nedumkandam stamp depot building  idukki rain news  ഇടുക്കി മഴ വാർത്ത
നെടുങ്കണ്ടത്ത് നിര്‍മാണത്തിലിരുന്ന ജില്ല സ്റ്റാംപ് ഡിപ്പോ കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു
author img

By

Published : Aug 2, 2022, 8:02 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് നിര്‍മാണത്തിലിരുന്ന ജില്ല സ്റ്റാംപ് ഡിപ്പോ കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയെ തുടര്‍ന്നാണ് ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകര്‍ന്നത്. നെടുങ്കണ്ടം കിഴക്കേ കവല - സിവില്‍ സ്റ്റേഷന്‍ റോഡിനോട് ചേര്‍ന്ന് ട്രഷറിയ്‌ക്ക്‌ പുറക് വശത്തായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്.

നിര്‍മാണത്തിലിരുന്ന ജില്ല സ്റ്റാംപ് ഡിപ്പോ കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു

കല്‍കെട്ടിനുള്ളില്‍ വെള്ളം ഇറങ്ങി സംരക്ഷണ ഭിത്തി സമീപത്തെ സ്റ്റേഡിയത്തിലേക്ക് പതിയ്‌ക്കുകയായിരുന്നു. ചുറ്റുമതിലിന്‍റെ ഒരു ഭാഗവും തകര്‍ന്നു. ബാക്കി ഭാഗവും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ് നിലനില്‍ക്കുന്നത്.

ഇത് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടവും അപകടാവസ്ഥയിലാകുന്നതിന് ഇടയാക്കും. സ്‌റ്റേഡിയത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന കല്‍കെട്ടില്‍ നിക്ഷേപിച്ചിരുന്ന മണ്ണ് ഉറയ്‌ക്കാതിരുന്നതാണ് മഴയില്‍ ഇത് തകരാന്‍ ഇടയാക്കിയത്.

ബെല്‍റ്റ് വാര്‍ക്കാതെയാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചതെന്നും ആക്ഷേപം ഉണ്ട്. രണ്ടര കോടി രൂപ മുതല്‍ മുടക്കിലാണ് ട്രഷറി വകുപ്പ് ജില്ല സ്റ്റാംപ് ഡിപ്പോയ്‌ക്കായി നെടുങ്കണ്ടത്ത് കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് സ്റ്റാംപ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.