ഇടുക്കി : നെടുങ്കണ്ടത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് (39) വെട്ടേറ്റത്. പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. മേഖലയിൽ നാളുകളായി സിപിഎം- ആർഎസ്എസ് സംഘർഷം നിലനിന്നിരുന്നു.
ഞായാറാഴ്‌ച രാത്രി 9.45നായിരുന്നു സംഭവം. മേസ്‌തിരിയായ പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. മാരകായുധങ്ങളുമായെത്തിയവർ പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തകര്‍ത്ത ശേഷം ആക്രമിക്കുകയായിരുന്നു.
മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം വാഹനം തടഞ്ഞ ശേഷം മുന്‍വശത്തെ ഗ്ലാസ് കമ്പി വടി ഉപയോഗിച്ച് അടിച്ച് തകര്‍ത്തു. പിന്നാലെ പ്രകാശിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ പ്രകാശിന് മുഖത്തും കൈയ്ക്കും കാലിനും പരിക്കേറ്റു.
ALSO READ:റാങ്ക് ലിസ്റ്റ് നീട്ടാത്തതിൽ മുടി മുറിച്ച് പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാർഥികള്‍
സംഭവത്തിന് പിന്നിൽ സിപിഎം ഗുണ്ടകളാണെന്നാണ് ബിജെപി ആരോപണം. നെടുങ്കണ്ടം 11-ാം വാര്‍ഡ് മെമ്പര്‍ വാക്‌സിൻ വിതരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് ബിജെപി ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത്, തന്നെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയിരുന്നതായി ഇദ്ദേഹം പറയുന്നു. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.