ഇടുക്കി: കാലവർഷം ശക്തി പ്രാപിച്ചതോടെ കല്ലാർകുട്ടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് വർധിക്കുകയും അണക്കെട്ടിൽ ജല നിരപ്പുയരുകയും ചെയ്ത സാഹചര്യത്തിലാണ് കല്ലാർകുട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്‍റെ ഭാഗമായ 3,4,5 ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. മൂന്നാമത്തെ ഷട്ടറും അഞ്ചാമത്തെ ഷട്ടറും 20 സെന്‍റിമീറ്റർ വീതവും നാലാമത്തെ ഷട്ടർ 15 സെന്‍റിമീറ്ററും ഉയർത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. 456.50 അടിയാണ് അണക്കെട്ടിന്‍റെ സംഭരണ ശേഷി. 455.10 എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. അടിമാലി കല്ലാർകുട്ടി മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
കാലവർഷം ശക്തി പ്രാപിച്ചതോടെ ഇടുക്കി കല്ലാർകുട്ടി അണക്കെട്ട് തുറന്നു - latest idukki dam
കല്ലാർകുട്ടി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ ആണ് ഉയർത്തിയത്
![കാലവർഷം ശക്തി പ്രാപിച്ചതോടെ ഇടുക്കി കല്ലാർകുട്ടി അണക്കെട്ട് തുറന്നു latest idukki dam കാലവർഷം ശക്തി പ്രാപിച്ചതോടെ ഇടുക്കി കല്ലാർകുട്ടി അണക്കെട്ട് തുറന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8287960-639-8287960-1596525637311.jpg?imwidth=3840)
ഇടുക്കി: കാലവർഷം ശക്തി പ്രാപിച്ചതോടെ കല്ലാർകുട്ടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് വർധിക്കുകയും അണക്കെട്ടിൽ ജല നിരപ്പുയരുകയും ചെയ്ത സാഹചര്യത്തിലാണ് കല്ലാർകുട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്‍റെ ഭാഗമായ 3,4,5 ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. മൂന്നാമത്തെ ഷട്ടറും അഞ്ചാമത്തെ ഷട്ടറും 20 സെന്‍റിമീറ്റർ വീതവും നാലാമത്തെ ഷട്ടർ 15 സെന്‍റിമീറ്ററും ഉയർത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. 456.50 അടിയാണ് അണക്കെട്ടിന്‍റെ സംഭരണ ശേഷി. 455.10 എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. അടിമാലി കല്ലാർകുട്ടി മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
TAGGED:
latest idukki dam