ഇടുക്കി: ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏലപ്പാറയിലെ ആശാ പ്രവർത്തക രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരുടെ മൂന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ആശുപത്രി വിട്ടത്. ഇതോടെ ഇടുക്കിയിൽ ചികിത്സയിലായിരുന്ന 24 രോഗികളും രോഗം ഭേദമായി ആശുപത്രി വിട്ടു. അവസാന രോഗിയും ആശുപത്രി വിട്ടതോടെ ഇടുക്കി വീണ്ടും കൊവിഡ് മുക്ത ജില്ലയായി. മുൻപ് ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ പത്ത് പേർ രോഗം ദേദമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് മൂന്നാഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും രോഗം ജില്ലയിൽ സ്ഥിരീകരിച്ചത്. ഏപ്രിൽ 26 ന് ആയിരുന്നു ഏലപ്പാറയിലെ ആശാ പ്രവർത്തകയ്ക്ക് രോഗം ബാധിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിലായിരുന്നു 54 കാരിയായ ആശാ പ്രവർത്തക ചികിത്സയിൽ കഴിഞ്ഞത്. അതേ സമയം ജില്ലയിൽ നിന്ന് രണ്ടാമതും രോഗം ഇല്ലാതാക്കാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.
ഇടുക്കി വീണ്ടും കൊവിഡ് മുക്ത ജില്ലയായി - covid 19
ചികിത്സയിൽ കഴിഞ്ഞിരുന്ന ഏലപ്പാറയിലെ ആശാ പ്രവർത്തക രോഗം ഭേദമായി ആശുപത്രി വിട്ടു.