ETV Bharat / state

ഇടിത്തീയായി ബഫർ സോൺ ; രേഖാചിത്രത്തിൽ ഉപ്പുതറ പഞ്ചായത്ത് ടൗൺ ഉൾപ്പടെ ഏഴ് വാർഡുകൾ - ബഫർസോൺ രേഖാചിത്രത്തിൽ ഉപ്പുതുറ

മൂന്ന് ചെയിൻ, രാജമാണിക്യം റിപ്പോർട്ട് തുടങ്ങിയ ഭൂപ്രശ്‌നങ്ങളിൽ ഇനിയും പരിഹാരം ആയിട്ടില്ല. അതിനിടെയാണ് ബഫർസോൺ രേഖാചിത്രത്തിൽ ഉപ്പുതറയിലെ പല പ്രദേശങ്ങളും ഉൾപ്പെട്ടിരിക്കുന്നത്

ബഫർസോൺ  Idukki buffer zone area map  Idukki buffer zone issue  kerala news  malayalam news  idukki news  buffer zone area kerala  upputhara buffer zone issue  ഉപ്പുതറയിലെ കർഷകർക്ക് പ്രതിസന്ധി  ബഫർസോൺ രേഖാചിത്രം  Bufferzone diagram  വനം വകുപ്പിന്‍റെ ബഫർസോൺ രേഖാചിത്രം  ഇടുക്കി ബഫർസോൺ പ്രശ്‌നം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഉപ്പുതറ ടൗണും വാർഡുകളും ബഫർ സോണിൽ  ഉപ്പുതറ  ബഫർസോൺ രേഖാചിത്രത്തിൽ ഉപ്പുതുറ  upputhara
ഉപ്പുതറയിലെ കർഷകർക്ക് ഇടുത്തീയായി ബഫർസോൺ
author img

By

Published : Dec 18, 2022, 12:41 PM IST

ഉപ്പുതറ ഗ്രാമ പഞ്ചായത്തംഗം മാധ്യമങ്ങളോട്

ഇടുക്കി : മൂന്ന് ചെയിൻ, രാജമാണിക്യം റിപ്പോർട്ട് തുടങ്ങിയ ഭൂപ്രശ്‌നങ്ങളിൽ വലയുന്ന ഉപ്പുതറയിലെ കർഷകരുടെ പ്രതിസന്ധി വർധിപ്പിച്ച് വനം വകുപ്പിന്‍റെ ബഫർസോൺ രേഖാചിത്രവും. വനം വകുപ്പ് പുറത്ത് വിട്ട ചിത്രത്തിൽ ഉപ്പുതറ പഞ്ചായത്ത് ടൗൺ ഉൾപ്പടെ ഏഴ് വാർഡുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.

കേരളത്തിന്‍റെ വനാതിർത്തിയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങൾ കണ്ടുപിടിക്കാൻ ഉപഗ്രഹ ചിത്രത്തിന്‍റെ സഹായത്തോടെ തയ്യാറാക്കി പുറത്തുവിട്ട രേഖാചിത്രത്തിലാണ് ഉപ്പുതറ ടൗണും വാർഡുകളും ബഫർ സോണിലായത്. പ്രദേശത്തെ പള്ളികൾ, ക്ഷേത്രങ്ങൾ, സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടെ ബഫർ സോണിൽ ഉൾപ്പെടും. ഇടുക്കി ജലാശയത്തിന്‍റെ പരമാവധി സംഭരണ ശേഷി അടയാളപ്പെടുത്തിയിരിക്കുന്നത് ഉപ്പുതറ പാലത്തിലാണ്.

1974 ൽ ഇത് ഇടുക്കി വൈൽഡ് ലൈഫ് സാങ്‌ച്വറിയുടെ അതിർത്തിയായി നിർണയിച്ചിരുന്നു. ഈ ഭാഗം വരെ ബഫർ സോൺ പരിധിയിൽപ്പെടുത്തിയാണ് പുതിയ രേഖാചിത്രം പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ചെയിൻ, രാജമാണിക്യം റിപ്പോർട്ട്, തുടങ്ങിയ ഭൂപ്രശ്‌നങ്ങളിൽ വലയുന്ന ഉപ്പുതറയിലെ കർഷകരെ ബഫർ സോണിന്‍റെ പേരിലും ദ്രോഹിക്കുന്ന നിലപാടാണ് രേഖാചിത്രത്തിലൂടെ വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

ജില്ലയിലെ കുടിയേറ്റ കർഷകരെ ദ്രോഹിക്കുന്ന നിലപാടുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. കുടിയേറ്റ ജനതയോടുള്ള സർക്കാരിന്‍റെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഉപ്പുതറയിലെ കർഷകരും ലാൻഡ് ഫ്രീഡം മൂവ്‌മെന്‍റും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.