ETV Bharat / state

ഇടുക്കിയില്‍ വാഹനാപകടം; യുവാവ് മരിച്ചു - Idukki news

നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ സ്കൂട്ടർ ഓട്ടോറിക്ഷയിലിടിച്ചാണ് അപടകമുണ്ടായത്. കുരുവിളസിറ്റി കിഴക്കേടത്ത് രാജുവിന്‍റെ മകൻ അഭിജിത്ത് (20) ആണ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചത്.

ഇടുക്കിയില്‍ വാഹനാപകടം  Idukki accident news  Idukki news  ഇടുക്കി വാര്‍ത്തകള്‍
ഇടുക്കിയില്‍ വാഹനാപകടം; യുവാവ് മരിച്ചു
author img

By

Published : Mar 10, 2020, 6:28 PM IST

ഇടുക്കി: രാജകുമാരി കുരുവിള സിറ്റിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ സ്കൂട്ടർ ഓട്ടോറിക്ഷയിലിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ കുരുവിളസിറ്റി കിഴക്കേടത്ത് രാജുവിന്‍റെ മകൻ അഭിജിത്ത് (20) ആണ് സംഭവസ്ഥലത്ത് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പള്ളിക്കുന്ന് മരോട്ടിക്കൽ ആൽബിനെ സാരമായ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയില്‍ വാഹനാപകടം; യുവാവ് മരിച്ചു

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. രാജാക്കാട് - പൂപ്പാറ സംസ്ഥാന പാതയിൽ രാജകുമാരി പള്ളിക്ക് സമീപമുള്ള കൊടുംവളവിൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുന്നോട്ട് റോഡിലൂടെ നിരങ്ങിപ്പാഞ്ഞ സ്കൂട്ടർ എതിരെ രാജകുമാരി ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷയുടെ അടിയിലേക്ക് കയറുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.