ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്‌ടം. ഇന്ന് 4 വീടുകള്‍ പൂര്‍ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചതായാണ് കണക്കുകള്‍. ഇന്നലെ ഉടുമ്പന്‍ചോല താലൂക്കില്‍ 2 വീടുകള്‍ പൂര്‍ണമായും 23 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ദേവികുളം താലൂക്കില്‍ 14 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്‌ടമുണ്ടായി. പീരുമേട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 42 വീടുകള്‍ ഭാഗിമായും നശിച്ചു. തൊടുപുഴ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും ഏഴ് വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി.
Also Read: കൊവിഡ് രോഗികൾക്ക് പച്ചക്കറി കിറ്റ്; മാതൃകയായി സഹകരണ ബാങ്ക്
ഇതോടെ രണ്ട് ദിവസത്തെ കണക്കുകള്‍ പ്രകാരം 21 വീടുകള്‍ക്ക് പൂര്‍ണമായും 354 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. ഇന്നലെ 89 ഹെക്‌ടര്‍ ഭൂമിയില്‍ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രണ്ട് ദിവസങ്ങളിലായി 294 ഹെക്‌ടര്‍ ഭൂമിയില്‍ കൃഷി നാശമുണ്ടായതാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടര്‍ന്നും, വീട് തകര്‍ന്നും ജില്ലയില്‍ 5 പേര്‍ക്ക് പരിക്കേറ്റു. തങ്കമണി വില്ലേജില്‍ നാല് പേര്‍ക്കും, ദേവികുളം താലൂക്കില്‍ വീട് തകർന്ന് ഒരാള്‍ക്കുമാണ് പരിക്കേറ്റത്.
Also Read: സൗമ്യക്ക് ജന്മനാട് കണ്ണിരോടെ വിട നൽകി