ഇടുക്കി: ഹൈറേഞ്ചില്‍ കശുവണ്ടി വിളവെടുപ്പാരംഭിച്ചു. 90 രൂപയാണ് നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിപണി വില. മാര്‍ച്ച് മുതല്‍ ജൂണ്‍മാസം വരെയാണ് വിളവെടുപ്പ് കാലം. ഇതര കൃഷികളെ അപേക്ഷിച്ച് വലിയ ചിലവില്ലാതെ ലഭിക്കുന്ന വരുമാനമെന്നതാണ് കശുവണ്ടി കൃഷിയോട് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കുള്ള താല്‍പര്യം. കഴിഞ്ഞ വര്‍ഷം വിളവെടുപ്പിന്‍റെ തുടക്കകാലത്ത് ഒരല്‍പ്പം കൂടി മെച്ചപ്പെട്ട വില കശുവണ്ടിക്ക് ലഭിച്ചിരുന്നു. പോയ വര്‍ഷങ്ങളില്‍ കശുവണ്ടി വില 170 രൂപ വരെ ആയിരുന്നു. ലഭിച്ച വേനല്‍മഴ ഗുണപ്രദമാണെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
ഹൈറേഞ്ചില്‍ കശുവണ്ടി വിളവെടുപ്പാരംഭിച്ചു - ഹൈറേഞ്ചില്‍ കശുവണ്ടിയുടെ വിളവെടുപ്പാരംഭിച്ചു
90 രൂപയാണ് നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിപണി വില