ഇടുക്കി : ഇടമലക്കുടിയില്‍ ആദിവാസി യുവാവിന് വെടിയേറ്റ സംഭവത്തില്‍ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ തോക്ക് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇടമലക്കുടി ഇരുപ്പ്കല്ല് സ്വദേശിയായ സുബ്രഹ്മണ്യന് വെടിയേറ്റത്.
എസ്ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് തോക്ക് കണ്ടെടുത്തത്. തോക്ക് കോടതിയിൽ ഹാജരാക്കി.
read more:ആദിവാസി യുവാവിന് ജോലി ചെയ്യുന്നതിനിടെ വെടിയേറ്റതായി പരാതി
സംഭവത്തില്‍ പ്രതിയെന്ന് കരുതപ്പെടുന്ന ലക്ഷ്മണനായി പൊലീസ് അന്വേഷണം തുടരുകയാണ്. അതിര്‍ത്തി വഴി ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്. ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുതന്നെയാണോയെന്ന കാര്യം പൊലീസ് ഉറപ്പ് വരുത്തും.