തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച ഏഴു വയസ്സുകാരന് കണ്ണീരോടെ വിട. തൊടുപുഴ ഉടുമ്പന്നൂർ കുട്ടിയുടെ അമ്മയുടെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നിരവധി പേരാണ് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത്. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നീണ്ട പത്തു ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തൊടുപുഴ ഉടുമ്പന്നൂർ അമ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. രാത്രി വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കുട്ടിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തം. കുട്ടിയുടെ തലയോട്ടിൽ ചതവുകളും പൊട്ടലുമുണ്ട്. കുട്ടിയുടെ ശരീരത്തിൽ മനപ്പൂർവം പരിക്കുകൾ ഏൽപ്പിച്ചതായും, വാരിയെല്ലിന് പൊട്ടൽ ഉള്ളതായും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതി അരുൺ ആനന്ദിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
കണ്ണീരോര്‍മയായി; ഏഴ് വയസുകാരന്‍റെ മൃതദേഹം സംസ്കരിച്ചു - thodupuzha
തൊടുപുഴ ഉടുമ്പന്നൂർ കുട്ടിയുടെ അമ്മയുടെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച ഏഴു വയസ്സുകാരന് കണ്ണീരോടെ വിട. തൊടുപുഴ ഉടുമ്പന്നൂർ കുട്ടിയുടെ അമ്മയുടെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നിരവധി പേരാണ് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത്. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നീണ്ട പത്തു ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തൊടുപുഴ ഉടുമ്പന്നൂർ അമ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. രാത്രി വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കുട്ടിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തം. കുട്ടിയുടെ തലയോട്ടിൽ ചതവുകളും പൊട്ടലുമുണ്ട്. കുട്ടിയുടെ ശരീരത്തിൽ മനപ്പൂർവം പരിക്കുകൾ ഏൽപ്പിച്ചതായും, വാരിയെല്ലിന് പൊട്ടൽ ഉള്ളതായും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതി അരുൺ ആനന്ദിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
Body:10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരൻ വിടവാങ്ങിയത് .കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തൊടുപുഴ ഉടുമ്പന്നൂർ അമ്മയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. നിരവധിപേരാണ് നിറകണ്ണുകളോടെ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് .രാത്രി വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. കുട്ടിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തലയോട്ടിയുടെ മുന്നിലും പിന്നിലും ചതവുകളുമുണ്ട് .തലയോട്ടിയുടെ വലതുവശത്ത് പൊട്ടലുണ്ട് .കുട്ടിയുടെ ശരീരത്തിൽ മനപ്പൂർവം പരിക്കുകൾ ഏൽപ്പിച്ചതായും ,വാരിയെല്ലിന് പൊട്ടൽ ഉള്ളതായും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
Conclusion:പ്രതി അരുൺ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മലയാളിയുടെ മനസാക്ഷിക്ക് നേരെ നിരവധി ചോദ്യങ്ങൾ ഉയർത്തിയാണ് ആ പിഞ്ചുബാലൻ മരണത്തിൻറെ കൈപിടിച്ചത്.
ETV BHARAT IDUKKI