ഇടുക്കി: രാജ്യത്തെ ഇന്ധന വില വര്‍ധനവിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇന്ധനം നിറക്കാൻ പമ്പിൽ എത്തിയ ആളുകൾക്ക് ഒരു ലിറ്റർ പെട്രോളിന്‍റെ നികുതിയായ 61 രൂപ തിരികെ നൽകിയാണ് സംഘനട പ്രതിഷേധം സംഘടിപ്പിച്ചത്.
നിലവിൽ 97 രൂപയില്‍ നില്‍ക്കുന്ന പെട്രോളിന് യഥാർത്ഥത്തിൽ 36 രൂപയാണെന്നും ബാക്കിയുള്ള 61 രൂപ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് അരുൺ പറഞ്ഞു. നികുതി കൊള്ളയാണ് രാജ്യത്ത് നടക്കുന്നതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
also read: 'കര്‍ഷകന് ന്യായവില ലഭിച്ചില്ല' ; നെല്ല് സംഭരണത്തില്‍ വീഴ്ചയെന്ന് സിഎജി
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭികരത അവസാനിപ്പിക്കുക, ഇന്ധനവില ജി.എസ്.ടി.പരിധിയിൽ കൊണ്ടുവരുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് 'പേ ബാക്ക്' എന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം സംഘടിപ്പിച്ചത്.