ETV Bharat / state

ജോലി വാഗ്ദാനം നല്‍കി ചിന്നകനാലില്‍ എത്തിച്ച തൊഴിലാളികളെ നാട്ടിലേക്കയച്ചു - ചിന്നകനാലില്‍ തൊഴിലാളികളെ വഞ്ചിക്കുന്നു

കേരളത്തിലെ തൊഴിലാളി ക്ഷാമം മുതലെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണിക്കാരെ എത്തിക്കുന്ന ഏജന്‍റുമാർ നടത്തുന്ന വലിയ തൊഴിൽ തട്ടിപ്പാണ് ഇതോടെ പുറത്ത് വന്നത്

job offering Fraud  job offering Fraud news  ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്  ചിന്നകനാലില്‍ തൊഴിലാളികളെ എത്തിച്ചു  ചിന്നകനാലില്‍ തൊഴിലാളികളെ വഞ്ചിക്കുന്നു  ഇതര സംസ്ഥാന തൊഴലാളികളെ ചൂഷണം ചെയ്യുന്നു
ജോലി വാഗ്ദാനം നല്‍കി ചിന്നകനലില്‍ എത്തിച്ച തൊഴിലാളികളെ നാട്ടിലേക്കയച്ചു
author img

By

Published : Nov 6, 2020, 4:28 PM IST

Updated : Nov 6, 2020, 5:10 PM IST

ഇടുക്കി: ജോലി വാഗ്ദാനം നല്‍കി ചിന്നകനാലില്‍ എത്തിച്ച തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. ഒഡിഷയില്‍ നിന്നും ചിന്നക്കനാലില്‍ എത്തിച്ച തൊഴിലാളികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചയക്കാന്‍ ഏന്‍റുമാര്‍ നിര്‍ബന്ധിതരായത്. കേരളത്തിലെ തൊഴിലാളി ക്ഷാമം മുതലെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണിക്കാരെ എത്തിക്കുന്ന ഏജന്‍റുമാർ നടത്തുന്ന വലിയ തൊഴിൽ തട്ടിപ്പാണ് ഇതോടെ പുറത്ത് വന്നത്. ഒഡിഷയിൽ ഗൻജാം ജില്ലയിലെ റംഭ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള മുപ്പതോളം തൊഴിലാളികളെ 'ഏലം ഫാക്ടറി'യിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് എറണാകുളം സ്വദേശിയായ ഫിറോസ് എന്ന ഏജന്‍റ് ഈ മാസം ആദ്യം ചിന്നക്കനാലിൽ എത്തിച്ചത്. ബോബി സക്കറിയയുടെ ഏലത്തോട്ടത്തിലേക്കാണ് തൊഴിലാളികളെ എത്തിച്ചത്.

ജോലി വാഗ്ദാനം നല്‍കി ചിന്നകനാലില്‍ എത്തിച്ച തൊഴിലാളികളെ നാട്ടിലേക്കയച്ചു

475 രൂപ ദിവസക്കൂലിയും വാഗ്ദാനം ചെയ്തിരുന്നു. കൂടുതലും ചെറുപ്പക്കാര്‍ ഉൾപ്പെട്ടിരുന്ന സംഘത്തിൽ വൃദ്ധരും സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളും വരെയാണ് ഉണ്ടായിരുന്നത്. തോട്ടത്തിൽ എത്തിയ ഇവർക്ക് ഉടമ താമസിക്കുവാൻ കെട്ടിടവും ഭക്ഷണം പാകം ചെയ്യുവാൻ പാത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നൽകി. ഇതര സംസ്ഥാനത്ത് നിന്നും എത്തിയതായതിനാൽ ക്വാറന്‍റൈനിലായ ഇവർ തങ്ങളെ എത്തിച്ചിരിക്കുന്നത് ഏലം ഫാക്ടറിയിലേയ്ക്ക് അല്ലെന്നും, തോട്ടാപ്പുഴു ഉപ്പെടെ വലുതും ചെറുതുമായ ഉപദ്രവകാരികളായ ജീവികളുള്ള ഏലത്തോട്ടത്തിലെ ജോലികൾക്കാണെന്നും പിറ്റേന്നാണ് മനസിലാക്കിയത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരെയാണ് പലവിധ വാഗ്ദാനങ്ങൾ നൽകി ഇടനിലക്കാർ എത്തിച്ചുകൊണ്ടിരിക്കുന്നത്. കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞാലും ഭയം മൂലം പ്രതികരിക്കാനാകാതെ മിക്കവരും എത്തിപ്പെടുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണ്. തടവറയിലെന്നവണ്ണം തോട്ടങ്ങളുടെ ഉൾഭാഗങ്ങളിലെ ഒറ്റപ്പെട്ട ലയങ്ങളിൽ താമസിക്കുന്ന ഇവർ വാച്ചർമാരുടെ കണ്ണുവെട്ടിച്ചും മറ്റും പുറത്ത് ചാടുന്നതും, മെച്ചപ്പെട്ട തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് അനധികൃതമായി സഞ്ചരിക്കുന്നതും പതിവാണ്. ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Last Updated : Nov 6, 2020, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.