ETV Bharat / state

ജനാധിപത്യ കേരള കോൺഗ്രസ് പിളരുന്നു; ഫ്രാൻസിസ് ജോർജ് ജോസഫിനൊപ്പം - കേരള കോണ്‍ഗ്രസ്

സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ലയനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസിലേക്ക്  ഫ്രാന്‍സിസ് ജോര്‍ജ്  ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി  കേരള കോണ്‍ഗ്രസ്  Kerala Congress
ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസിലേക്ക്
author img

By

Published : Mar 9, 2020, 11:31 PM IST

ഇടുക്കി: ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന പി.ജെ. ജോസഫിന്‍റെ ഐക്യ ആഹ്വാനത്തിനൊപ്പം നില്‍ക്കുന്നുവെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു. സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ലയനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആന്‍റണി രാജു അടക്കമുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ലയത്തിനോട് വിയോജിക്കുന്നെന്നും എല്‍.ഡി.എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും അറിയിച്ചിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസിലേക്ക്

എന്നാല്‍ അവരും കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും എല്‍ഡിഎഫിനെ വഞ്ചിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫുമായി പരസ്‌പര സഹകരണത്തോടെ മുന്നോട്ട് പോകും. ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അണികളുടെ താത്പര്യപ്രകാരമാണ് പുതിയ തീരുമാനം. ജില്ലാ കമ്മിറ്റികളെല്ലാം ലയനത്തിനൊപ്പമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.