ETV Bharat / state

ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പിടിയില്‍ - anti corruptions vigilance bureau thodupuzha

ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി.എസ് സിനിലിനെയാണ് വിജിലന്‍സ് ആന്‍റി കറപ്ക്ഷന്‍സ് ബ്യൂറോ തൊടുപുഴ ഡിവൈഎസ്‌പി എ.ആര്‍ രവികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇടുക്കി കൈക്കൂലി വാർത്ത  വിജിലന്‍സ് ആന്‍റി കറപ്ക്ഷന്‍സ് ബ്യൂറോ തൊടുപുഴ  ദേവികുളം വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയില്‍  കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ  idukki bribe news  anti corruptions vigilance bureau thodupuzha  devikulam forest officer arrest news
ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പിടിയില്‍
author img

By

Published : Jun 25, 2020, 4:53 PM IST

ഇടുക്കി: കൈക്കൂലി വാങ്ങിയ ദേവികുളത്തെ വനം വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പിടികൂടി. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി.എസ് സിനിലിനെയാണ് പിടികൂടിയത്. വിജിലന്‍സ് ആന്‍റി കറപ്ക്ഷന്‍സ് ബ്യൂറോ തൊടുപുഴ ഡിവൈഎസ്‌പി എ.ആര്‍ രവികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വനം വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ശാന്തൻപാറ കള്ളിപ്പാറയിലുള്ള കൃഷിയിടത്തിലെ മരങ്ങളുടെ ശിഖരം മുറിക്കുന്നതിന് അനുമതി നല്‍കാനായി വാഴക്കുളം സ്വദേശിയായ ഏലം കര്‍ഷകന്‍റെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയതിന്‍റെ പേരിലാണ് വിജിലന്‍സ് സംഘം സിനിലിനെ പിടികൂടിയത്. തുടര്‍ന്ന് കര്‍ഷകന്‍ തൊടുപുഴ വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് നടത്തിയ ഇടപെടലിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇടുക്കിയില്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പിടിയില്‍

വിജിലന്‍സ് എസ്.പി കെ.ജി വിനോദ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ഡിവൈഎസ്‌പി വി.ആര്‍ രവികുമാര്‍, സി.ഐ റിജോ പി ജോസഫ്, കോട്ടയം വിജിലന്‍സ് റെയ്ഞ്ച് ഓഫീസര്‍മാരായ സ്റ്റാന്‍ലി തോമസ്, വിന്‍സെന്‍റ് കെ.മാത്യു, പ്രസന്നകുമാര്‍ പി.എസ് തുളസീധരകുറുപ്പ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.