ETV Bharat / state

സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകനോടും പൊലീസ് അപമര്യാദയായി പെരുമാറിയാതായി പരാതി - Nedumkandam police

ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെത്തിയ എബിൻ, പിതാവ് മാത്യു എന്നിവർക്ക് നേരെയാണ് പൊലീസ് അപമര്യാദയായി പെരുമാറിയത്.

സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകനോടും പൊലീസ് അപമര്യാദയായി പെരുമാറിയാതായി പരാതി

author img

By

Published : Sep 10, 2021, 6:30 PM IST

ഇടുക്കി : ഇടുക്കി നെടുങ്കണ്ടം സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകനോടും പൊലീസ് അപമര്യാദയായി പെരുമാറിയാതായി ആരോപണം. നെടുങ്കണ്ടം വലിയതോവാള സ്വദേശി തെക്കേപുരയ്ക്കല്‍ എബിനോടും പിതാവിനോടുമാണ് പൊലീസ് അപമര്യാദയായി പെരുമാറിയത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനം തിരികെ ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.

ഈ മാസം ഏഴിന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പേരില്‍ എബിന്‍റെ പിതാവ് മാത്യുവിന്‍റെ പേരിലുള്ള ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തൊട്ടടുത്ത ദിവസം പിഴ ഒടുക്കി വാഹനം തിരികെ എടുക്കുന്നതിനായി ഇവര്‍ സ്റ്റേഷനില്‍ എത്തി. എന്നാൽ സ്റ്റേഷനിൽ ബൈക്ക് ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് സമീപത്തെ വീട്ടിൽ കയറ്റി വെച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു.

സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകനോടും പൊലീസ് അപമര്യാദയായി പെരുമാറിയാതായി പരാതി

ആന്‍റണിയും എബിനും സ്റ്റേഷനില്‍ എത്തിയ ശേഷമാണ് പൊലിസ് വാഹനം എടുക്കാനായി പോയത്. എന്നാൽ പൊലീസിന് പിന്നാലെ വാഹനം വെച്ചിരുന്ന വീട്ടിലേക്ക് പോയ എബിനെ പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്. ബൈക്ക് വെച്ചിരുന്ന വീട്ടിലേക്ക് എബിന്‍ അതിക്രമിച്ച് കയറിയെന്ന തരത്തില്‍ പരാതി നല്‍കാന്‍ പൊലീസ് വീട്ടുകാരോട് ആവശ്യപെട്ടുവെന്നും, എന്നാല്‍ വീട്ടുടമസ്ഥന്‍ ഇതിന് തയ്യാറായില്ല എന്നും എബിൻ പറയുന്നു.

ALSO READ: കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം നടത്തിയതായി പരാതി

തുടർന്ന് സംഭവ സ്ഥലത്ത് വെച്ച് പൊലിസ് തന്നെ കൈയേറ്റം ചെയ്‌തെന്നും വസ്ത്രം കീറിയെന്നും എബിന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇയാള്‍. അതേസമയം എബിന്‍ സ്‌റ്റേഷനില്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് വാഹനം പിടിച്ചെടുത്തതെന്നും നെടുങ്കണ്ടം സിഐ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.