ETV Bharat / state

പട്ടയവിതരണം മുടങ്ങി; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മിച്ചഭൂമിയിലെ കര്‍ഷകര്‍ - പട്ടയവിതരണം മുടങ്ങി; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മിച്ചഭൂമിയിലെ കര്‍ഷകര്‍

കാര്‍ഷികകടങ്ങള്‍ എഴുതിതള്ളാനുള്ള അപേക്ഷക്കൊപ്പം നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കരമൊടുക്കിയ രസീതില്ലാത്തതിന്‍റെ പേരില്‍ നിഷേധിക്കപ്പെടുന്നുവെന്നാണ് മാങ്കുളത്തെ കര്‍ഷകരുടെ പരാതി. പട്ടയമില്ലാത്തതാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് തടസമാകുന്നത്

പട്ടയവിതരണം മുടങ്ങി; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മിച്ചഭൂമിയിലെ കര്‍ഷകര്‍
author img

By

Published : Oct 1, 2019, 5:26 PM IST

ഇടുക്കി: സഹകരണ സ്ഥാപനങ്ങളിലെ കാർഷിക കടങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവുകള്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവുകള്‍ കൃഷിഭൂമിക്ക് പട്ടയമില്ലാത്തതിന്‍റെ പേരില്‍ ലഭ്യമാകുന്നില്ലെന്നാണ് മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം കർഷകരും പരാതിപ്പെടുന്നത്. കാർഷിക കടങ്ങള്‍ക്ക് അപേക്ഷ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ഈ മാസം 10ന് അവസാനിക്കാനിരിക്കെ ഭൂരിഭാഗം കർഷകരും നിരാശയിലാണ്.

പട്ടയവിതരണം മുടങ്ങി; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മിച്ചഭൂമിയിലെ കര്‍ഷകര്‍

മിച്ചഭൂമികള്‍ക്കുള്ള പട്ടയവിതരണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് തപാല്‍ മുഖാന്തിരം കടാശ്വാസ കമ്മീഷനാണ് കര്‍ഷകര്‍ അപേക്ഷ അയക്കേണ്ടത്. അപേക്ഷക്കൊപ്പം കര്‍ഷകര്‍ നിർദിഷ്ട വില്ലേജിന്‍റെ പരിധിയില്‍ താമസിക്കുന്ന ആളാണെന്ന് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കണം. എന്നാല്‍ കരമൊടുക്കിയ രസീതില്ലാത്തതിന്‍റെ പേരില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് കർഷകര്‍ പരാതിപ്പെടുന്നു.
കരമൊടുക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍നിധി പദ്ധതിയും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയതിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടുക്കിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Intro:സഹകരണ സ്ഥാപനങ്ങളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ക്ക് ഇളവനുവദിക്കാനുള്ള അപേക്ഷ സമര്‍പ്പണ തിയതി ഈ മാസം 10ന് അവസാനിക്കുമെന്നിരിക്കെ കടബാധിതരായ മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം കര്‍ഷകരും നിരാശയിലാണ്.കൃഷി ഭൂമിക്ക് പട്ടയമില്ലാത്തതിന്റെ പേരില്‍ തങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.Body:സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് തപാല്‍ മുഖാന്തിരം കടാശ്വാസ കമ്മീഷനാണ് കര്‍ഷകര്‍ അപേക്ഷ അയക്കേണ്ടത്.അപേക്ഷക്കൊപ്പം കര്‍ഷകര്‍ നിര്‍ദ്ദിഷ്ട വില്ലേജിന്റെ പരിധിയിലും കൃഷി ഭവന്റെ പരിധിയിലും താമസിക്കുന്ന ആളാണെന്ന് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കണം.എന്നാല്‍ കരമൊടുക്കിയ രസീതില്ലാത്തതിന്റെ പേരില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നാണ് മാങ്കുളത്തെ കര്‍ഷകരുടെ പരാതി.

ബൈറ്റ്

വിജയൻ
കർഷകൻConclusion:1980ലും 99ലും മാങ്കുളത്ത് മിച്ചഭൂമി വിതരണം നടത്തിയെങ്കിലും പട്ടയ വിതരണം എവിടെയുമെത്തിയിട്ടില്ല.സര്‍ട്ടിഫിക്കറ്റുകളുടെ അഭാവത്താല്‍ അപേക്ഷ സമര്‍പ്പിക്കാനാവാതെ വന്നതോടെ കടബാധിതരായ മാങ്കുളത്തെ പകുതിയിലധികം കര്‍ഷകരും ആനുകൂല്യത്തിന് പുറത്തു നില്‍ക്കുന്ന സാഹചര്യമുണ്ട്.കരമൊടുക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍നിധി പദ്ധതിയും മാങ്കുളം വില്ലേജിലെ കര്‍ഷകര്‍ക്ക് അനുഭവേദ്യമല്ല.അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയതിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടുക്കിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷക കുടുംബങ്ങളുടെ ആവശ്യം.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.