ETV Bharat / state

കപ്പലും ദിനോസറും പരുന്തും മുതലയും; ഈർക്കിലില്‍ വിരിയുന്ന അത്‌ഭുതങ്ങൾക്ക് പിന്നിലെ കർഷകൻ - ഇടുക്കി ഇന്നത്തെ വാര്‍ത്ത

കൃഷിപ്പണിയുടെ ഇടവേളകളിലാണ് ഇടുക്കി കരിമല സ്വദേശിയായ പാറക്കൽ രാജേഷ് ഈര്‍ക്കില്‍ ഉപയോഗിച്ച് ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്

ഈര്‍ക്കിലുകള്‍കൊണ്ട് ശില്‍പങ്ങള്‍ നിര്‍മിച്ച് ഇടുക്കിയിലെ കലാകാരന്‍  മുനിയറ കരിമല സ്വദേശിയായ പാറക്കൽ രാജേഷ് ഈര്‍ക്കില്‍ ഉപയോഗിച്ച് നിര്‍മിച്ച ശില്‍പങ്ങള്‍  idukki farmer makes different handicrafts  idukki different handicrafts  idukki todays news  ഇടുക്കി ഇന്നത്തെ വാര്‍ത്ത
ഈര്‍ക്കിലില്‍ അഞ്ചും പത്തുമടിയുള്ള കപ്പലും ദിനോസറും; കർഷകന്‍ കരവിരുതില്‍ തീര്‍ത്തത് വിസ്‌മയം
author img

By

Published : Mar 18, 2022, 8:25 PM IST

ഇടുക്കി: നിസാരമെന്നു കണ്ട് തള്ളിക്കളയുന്ന ഈര്‍ക്കിലുകള്‍ കൊണ്ട് അസാധ്യമെന്നു തോന്നുന്നവ നിര്‍മിക്കുകയാണ് ഒരു ഇടുക്കിക്കാരന്‍. മുനിയറ കരിമല സ്വദേശിയായ പാറക്കൽ രാജേഷ് ഈര്‍ക്കില്‍ ഉപയോഗിച്ച് നിര്‍മിച്ചവ കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. ക്ഷേത്രം, കപ്പല്‍, മരം, ദിനോസര്‍, കഴുകന്‍ തുടങ്ങിയ നിരവധി രൂപങ്ങളാണ് രാജേഷിന്‍റെ കരകൗശലത്തില്‍ ജന്മമെടുത്തത്.

ഈര്‍ക്കിലില്‍ അഞ്ചും പത്തുമടിയുള്ള കപ്പലും ദിനോസറും; കർഷകന്‍ കരവിരുതില്‍ തീര്‍ത്തത് വിസ്‌മയം

ഒൻപത് മാസമെടുത്ത് നിർമിച്ച കപ്പലിന് അഞ്ചടി നീളവും മൂന്നടി ഉയരവുമുണ്ട്. 10 അടി നീളവും അഞ്ചടി ഉയരവുമുള്ള ദിനോസർ അത്ഭുത കാഴ്‌ചകളിലൊന്നാണ്. ഏഴ് മാസമെടുത്താണ് ഈ ഈർക്കില്‍ രൂപം രാജേഷ് നിര്‍മിച്ചത്. അഞ്ചടി വിസ്‌തീർണമുള്ള പരുന്ത് തലയ്ക്ക്‌ മുകളില്‍ വട്ടമിട്ട് കറങ്ങുന്ന രീതിയിലാണ് വീടിനുള്ളില്‍ സജ്ജീകരിച്ചത്.

ഇനി പത്തടി നീളമുള്ള ഈര്‍ക്കില്‍ മുതല

മരത്തടിയുടെ വേരുകൊണ്ടു നിര്‍മിച്ച മാനിന്‍റെ തലയുടെ സുന്ദരമായ ശില്‍പവും ഇക്കൂട്ടത്തിലുണ്ട്. ചെറുപ്പം മുതൽ കൃഷിയെ നെഞ്ചിലേറ്റിയ രാജേഷ്, രണ്ട് പതിറ്റാണ്ടായി കാര്‍ഷികരംഗത്ത് സജീവമായുണ്ട്. ഇടവേളകളിലാണ് ഈർക്കില്‍ ശിൽപ നിര്‍മാണം. സ്വന്തം കൃഷിയിടങ്ങളിൽ നിന്നുമായിരുന്നു ഈര്‍ക്കില്‍ ശേഖരിച്ചിരുന്നത്. എന്നാല്‍, രോഗവ്യാപനം മൂലം തെങ്ങ് കൃഷി നശിച്ചതോടെ നിലവില്‍ കടകളില്‍ നിന്നും ഇവ വിലയ്ക്ക്‌ വാങ്ങിയാണ് നിര്‍മാണം.

ALSO READ: മാനസ് കുമാർ മണലിൽ വിരിയിച്ചത് കൃഷ്‌ണനും രാധയും; ഹോളി ദിനത്തിൽ സന്ദേശം നൽകി മണൽചിത്രം

മിനുക്കിയെടുത്ത ഈർക്കിൽ കഷണങ്ങൾ പശ ഉപയോഗിച്ച് ചേർത്തൊട്ടിച്ച്, ക്ഷമയോടെ മാസങ്ങൾ വരെ നീളുന്നതാണ് നിര്‍മാണ രീതി. പത്തടിയോളം നീളം വരുന്ന ഈര്‍ക്കില്‍ മുതലയുടെ പണിപ്പുരയിലാണ് രാജേഷിപ്പോള്‍. സഹായത്തിനായി സഹധർമിണി രമ്യയും അമ്മ തങ്കമ്മയും ഒപ്പമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.