ETV Bharat / state

ടൂറിസം രംഗം ഉണരുന്നു ; സഞ്ചാരികളെ വരവേറ്റ് ഇരവികുളം ദേശീയോദ്യാനം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്

Eravikulam national park  Eravikulam national park reopen  ഇരവികുളം ദേശിയോദ്യാനം]  മൂന്നാർ  കൊവിഡ് മാനദണ്ഡം  Tourist  കേരള ടൂറിസം
ടൂറിസം രംഗം ഉണരുന്നു; സഞ്ചരികളെ വരവേറ്റ് ഇരവികുളം ദേശിയോദ്യാനം
author img

By

Published : Aug 11, 2021, 3:33 AM IST

Updated : Aug 11, 2021, 10:43 AM IST

ഇടുക്കി: തെക്കിന്‍റെ കാശ്മീരായ മൂന്നാറിന്‍റെ മടിത്തട്ടിലെ ഇരവികുളം ദേശിയോദ്യാനം സഞ്ചാരികൾക്കായി തുറന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സന്ദർശകർക്ക് ഉദ്യാനത്തിൽ പ്രവേശനം. ഉദ്യാനം തുറന്നത് മൂന്നാറിൻ്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.

ടൂറിസം രംഗം ഉണരുന്നു; സഞ്ചരികളെ വരവേറ്റ് ഇരവികുളം ദേശിയോദ്യാനം

കൊവിഡിൻ്റെ രണ്ടാം വരവിനെ തുടർന്ന് അടച്ച ഇരവികുളം ദേശീയോദ്യാനം മൺസൂണിൻ്റെ വരവിനെ തുടർന്ന് പച്ചപ്പണിഞ്ഞ് കൂടുതൽ മനോഹരമായി കഴിഞ്ഞു. സജീവമായ ജലപാതകളും മലകളെ പുതയുന്ന കോട മഞ്ഞും സന്ദർശകർക്ക് നയന മനോഹര കാഴ്ച്ചകൾ ഒരുക്കുന്നുണ്ട്.

ALSO READ: ഇളവോടെ ഇടുക്കിയിലേക്ക് സഞ്ചാരികള്‍ ; ടൂറിസം രംഗത്തിന് ആശ്വാസം

സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി ഉദ്യാനത്തിൻ്റെ കവാടമുൾപ്പെടെയുള്ള ഇടങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് നവീകരണ പ്രവർത്തനങ്ങൾ നടത്തി മനോഹരമാക്കിയിരുന്നു. ഇരവികുളം കൂടാതെ മൂന്നാറിലെ മറ്റ് വിനോദ സഞ്ചാര മേഖലകളും സഞ്ചാരികൾക്ക് തുറന്ന് നൽകിയിട്ടുണ്ട്.

Last Updated : Aug 11, 2021, 10:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.