ETV Bharat / state

Entry Restrictions At Idukki Dam | ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്‌ച : പ്രവേശനത്തിന് നിയന്ത്രണം, ഡാമിന് മുകളിലെ നടത്തം വിലക്കി

author img

By ETV Bharat Kerala Team

Published : Sep 26, 2023, 3:56 PM IST

Entry Suspended Since September 5 | സുരക്ഷാവീഴ്ചയെ തുടർന്ന് സെപ്‌റ്റംബര്‍ 5 മുതല്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. ജൂലായ് 22ന് ചെറുതോണി അണക്കെട്ടിന്‍റ ഷട്ടർ കയറിൽ യുവാവ് ദ്രാവകം ഒഴിച്ചതിനെ തുടർന്നാണ് തീരുമാനം.

Etv Bharat Security breach at Idukki Dam  Entry Restrictions At Idukki Dam  Idukki Dam Entry limited to buggy cars Only  Idukki Dam Visit  Idukki Dam Security Lapse  ഇടുക്കി അണക്കെട്ടില്‍ സുരക്ഷാവീഴ്‌ച  ഇടുക്കി അണക്കെട്ട്  ചെറുതോണി അണക്കെട്ട്  ഇടുക്കി അണക്കെട്ട് ബഗ്ഗി കാര്‍  ഇടുക്കി അണക്കെട്ട് പ്രവേശന നിയന്ത്രണം
Security breach at Idukki Dam- Entry limited to buggy cars Only

ഇടുക്കി : സുരക്ഷാവീഴ്ചയെ (Security Breach) തുടർന്ന് ഇടുക്കി ഡാമിലേക്കുള്ള സന്ദർശനം ഇനി ബഗ്ഗി കാറുകളിൽ മാത്രം അനുവദിക്കാൻ തീരുമാനം (Entry Restrictions At Idukki Dam- Visit Limited In Buggy Cars Only). കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB), ഹൈഡൽ ടൂറിസം വിഭാഗമാണ് തീരുമാനമെടുത്തത്. ടൂറിസ്റ്റുകളെ ഡാമിന് മുകളിലൂടെ നടക്കാന്‍ അനുവദിക്കില്ല.

അണക്കെട്ടിലേക്കുള്ള സഞ്ചാരികളുടെ സുഗമമായ സന്ദർശനം ഉറപ്പാക്കാൻ കൂടുതൽ ബഗ്ഗി കാറുകൾ വാങ്ങുമെന്ന് കേരള ഹൈഡൽ ടൂറിസം സെന്‍റർ (കെഎച്ച്ടിസി) ഡയറക്ടർ നരേന്ദ്ര നാഥ് വേലൂരി വ്യക്തമാക്കി. ഇടുക്കി അണക്കെട്ടിലെ ഹൈഡൽ ടൂറിസം കേന്ദ്രം ഗ്രീൻ എനർജിയിലേക്ക് മാറും. 14 സീറ്റുകളുള്ള 7 ബഗ്ഗി കാറുകൾ വാങ്ങാനും വാഹനങ്ങൾ സൗരോർജം വഴി ചാർജ് ചെയ്യാനും കെടിഎച്ച്സി തീരുമാനമെടുത്തു. ബഗ്ഗി കാറുകളുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും.

അണക്കെട്ട് സന്ദർശിക്കാൻ തെരഞ്ഞെടുത്ത മൂന്ന് പോയിന്‍റുകളിൽ ബഗ്ഗി കാറുകൾ നിർത്തും. ഒരുദിവസം പരമാവധി 1200 -1400 ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഓൺലൈൻ ടിക്കറ്റുകൾ വഴിയായിരിക്കും പ്രവേശനം. പാസും ബഗ്ഗി കാർ യാത്രയുമുൾപ്പടെ 100 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

ചെറുതോണി അണക്കെട്ടിന് (Cheruthony Dam) സമീപമുള്ള നിലവിലെ ടിക്കറ്റ് കൗണ്ടർ വെള്ളപ്പാറ ഗസ്റ്റ് ഹൗസിലേക്ക് (Vellapara Guest House) മാറ്റും. ഭാവിയിൽ കുടിവെള്ളമുൾപ്പടെയുള്ള ഒരു സാധനവും അണക്കെട്ടിന്‍റെ പരിസരത്ത് അനുവദിക്കില്ല. സുരക്ഷയും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കി വർഷം മുഴുവനും സന്ദർശകരെ പ്രവേശിപ്പിക്കാൻ പദ്ധതിയിടുന്നതായും ഹൈഡൽ ടൂറിസം വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Also Read: Security Lapse At Cheruthoni Dam Special Team To Investigate ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സംഘം

സുരക്ഷാവീഴ്ചയെ തുടർന്ന് സെപ്‌റ്റംബര്‍ 5 മുതല്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. ജൂലായ് 22ന് ചെറുതോണി അണക്കെട്ടിന്‍റ ഷട്ടർ കയറിൽ യുവാവ് ദ്രാവകം ഒഴിച്ചതിനെ തുടർന്നാണ് തീരുമാനം. കെഎസ്ഇബി ഹൈഡൽ ടൂറിസം വിഭാഗം നൽകിയ സന്ദർശക ടിക്കറ്റിലാണ് പാലക്കാട് സ്വദേശിയായ യുവാവ് അണക്കെട്ടിൽ കയറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടുക്കി ഡിവൈഎസ്‌പി ജിൽസൺ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.