ഇടുക്കി: ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവ് പരിശോധനയില്‍ പൊരുത്തമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥികളോട് വിശദീകരണം തേടും. സ്ഥാനാര്‍ഥിയുടേയും തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റേയും കണക്കു പൊരുത്തപ്പെടാത്തതിനാലാണിത്. തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് വ്യത്യാസം കണ്ടെത്തിയത്.
ദേവികുളത്ത് എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥി ഗണേശന്‍ ചെലവ് പരിശോധനയ്ക്ക് ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശോധനയ്ക്ക് ഹാജരായില്ല. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കണക്ക് ഇലക്ഷന്‍ വിഭാഗത്തിന്‍റെ കണക്കുമായി പൊരുത്തപ്പെടാത്തതിനാല്‍ നോട്ടീസ് അയക്കാന്‍ നിരീക്ഷകന്‍ നരേഷ്‌കുമാര്‍ ബന്‍സാലാണ് വരാണാധികാരിക്കു നിര്‍ദേശം നല്‍കിയത്.
പീരുമേട്ടിൽ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ബിജുമറ്റപ്പള്ളിയും സോമനും കണക്ക് ഹാജരാക്കിയില്ല. അതേ സമയം സ്ഥാനാര്‍ഥികളായ വാഴൂര്‍ സോമനും ശ്രീനഗരി രാജനും ഹാജരാക്കിയ കണക്കിലും കുറവ് കണ്ടതിനാല്‍ നോട്ടീസ് നല്‍കാന്‍ നിരീക്ഷകന്‍ അമിത് സഞ്ജയ് ഗുരാവ് നിര്‍ദേശിക്കുകയായിരുന്നു.