ഇടുക്കി: ഓണക്കാല പ്രതീക്ഷകളും അസ്‌തമിച്ച് ഇടുക്കിയിലെ വിനോദസഞ്ചാര മേഖല. ജില്ലയിൽ അഞ്ച് മാസം കൊണ്ട് ഡി.ടി.പി.സിയ്ക്ക് നഷ്‌ടം അഞ്ച് കോടിയോളം രൂപ. മികച്ച വരുമാനം ലഭിച്ചിരുന്ന വിവിധ ഹൈഡല്‍ ടൂറിസം പദ്ധതികളും വൻ പ്രതിസന്ധധിയില്‍. പ്രളയത്തെ തുടർന്ന് കാർഷിക മേഖല പാടെ തകർന്നതോടെ ഏക പ്രതീഷ വിനോദ സഞ്ചാര മേഖലയായിരുന്നു.
എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര മേഖല നിശ്ചചലമായപ്പോള്‍ ഇടുക്കിയുടെ വികസനവും ഇരുളടഞ്ഞു. അഞ്ച് മാസം കൊണ്ട് കോടികളുടെ നഷ്‌ടമാണ് മേഖലയില്‍ ഉണ്ടായത്. 14 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഡി.ടി.പി.സിക്ക് ജില്ലയിൽ ഉള്ളത്. മാർച്ച് മാസം മുതൽ ഇവടെയൊന്നും സന്ദര്‍ശകരില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഡി.റ്റി.പി.സിയ്ക്ക് ഈ വർഷം അഞ്ചുകോടി രൂപയിലധികമാണ് നഷ്‌ടം. ദിവസേന 3000ത്തില്‍ അധികം പേര്‍ എത്തുന്ന ശ്രീനാരായണപുരം കേന്ദ്രത്തില്‍ മാത്രം 25 ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്.