ഇടുക്കി: ആഭ്യന്തര ടൂറിസം വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന മൊബൈല്‍ ആപ്പ് വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു.
പ്രകൃതി രമണീയവും ചരിത്ര പ്രാധാന്യവുമുള്ള ഇടങ്ങള്‍ക്കൊപ്പം ഗ്രാമീണ ജീവിതം കൂടി ഉള്‍ക്കൊള്ളുന്ന വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഗ്രാമീണ സംസ്‌കാരത്തിനും കലാരൂപങ്ങള്‍ക്കും ഭക്ഷ്യ വിഭവങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
കൂടുതല്‍ വായനക്ക്:- മലപ്പുറം ജില്ലയെ ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഒരു പഞ്ചായത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിനായി, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസ് ആശയവിനിമയം നടത്തി.
കൂടുതല്‍ വായനക്ക്:- സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. സ്വദേശത്തും വിദേശത്തുമുള്ള കൂടുതൽ വിനോദ സഞ്ചാരികളെ ഇടുക്കിയുടെ സൗന്ദര്യത്തിലേക്ക് ആകർഷിക്കുവാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.