ഇടുക്കി: ചതുരംഗപാറക്കു സമീപം വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ചിന്നക്കനാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിബിനാണ് മരിച്ചത്. സമീപവാസികളായ എസ്റ്റേറ്റ് ജീവനക്കാർ ഡോക്ടറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴയിലെ തറവാട് വീട്ടിലേക്കുള്ള യാത്രമദ്ധ്യേയാണ് വാഹനം അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലും രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പൊതുദർശനത്തിന് വെച്ച ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോയി.