ഇടുക്കി: രാജകുമാരിയിൽ 320 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫിസിന്‍റെയും എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയുടേയും സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.
രാജകുമാരി ബി ഡിവിഷനിൽ ഗോവിന്ദൻ എസ്റ്റേറ്റിൽ നടത്തുന്ന ഹോംസ്റ്റേക്കു സമീപം രണ്ടു ബാരലുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പിനോടും, ഈസ്റ്ററിനോടുമനുബന്ധിച്ച് ചാരായ വാറ്റിനായി കോട സൂക്ഷിച്ചിരിക്കുന്നുവെന്ന് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധന സമയം ഹോം സ്റ്റേ ഉടമ മാരിയിൽ വീട്ടിൽ ഷാജു സ്ഥലത്തുണ്ടായിരുന്നില്ല. ഷാജുവിനെ പ്രതിയാക്കി കേസെടുത്തു.