ഇടുക്കി: നൂറ് രൂപയിലും നൂറ്റിയിരുപത് രൂപയിലുമെല്ലാം കത്തിനിന്നിരുന്ന ചിക്കന്‍വില കുത്തനെ കൂപ്പുകുത്തിയിട്ട് ഒരാഴ്ച്ചയോടടുക്കുകയാണ്. 45 രൂപയാണ് ഒട്ടുമിക്ക ചിക്കന്‍ സെന്‍ററുകളിലും കോഴി വില. ഈസ്റ്ററിനോടനുബന്ധിച്ചുള്ള വലിയ നോമ്പിന് തുടക്കം കുറിച്ചപ്പോള്‍ തന്നെ കോഴിവില കുറഞ്ഞിരുന്നെങ്കിലും പക്ഷിപനിയുടെയും കൊറോണ രോഗബാധയുടെയും പശ്ചാത്തലം കോഴി വില കൂടുതല്‍ ഇടിയാനുള്ള കാരണങ്ങളിലൊന്നായി കച്ചവടക്കാര്‍ പറയുന്നു. ഫാമുകളില്‍ വലിയ തോതില്‍ ഇറച്ചിക്കോഴികള്‍ വില്‍പ്പനക്ക് പാകമായി നില്‍പ്പുണ്ട്. ആവശ്യമുള്ളതിലുമധികം കോഴികള്‍ ഫാമുകളില്‍ നിറഞ്ഞതാണ് വില ഇത്രത്തോളം ഇടിയാന്‍ കാരണമെന്നാണ് വില്‍പ്പനക്കാര്‍ നല്‍കുന്ന സൂചന. പക്ഷിപ്പനിപ്പോലുള്ള ചില ഭീഷണികള്‍ ഉണ്ടെങ്കിലും കോഴി വിലപ്പനയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു.
അതേ സമയം മലയോര മേഖലയിലടക്കമുള്ള ചെറുകിട കോഴിഫാമുകള്‍ക്ക് വിലയിടിവ് പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.വില നാല്‍പ്പത്തഞ്ചിലേക്കെത്തിയതോടെ വില്‍പ്പനവിലയും ചിലവും തമ്മില്‍ വലിയ വ്യത്യാസമില്ലാതായി തീര്‍ന്നു.ഒരു വിഭാഗം ചിക്കന്‍ സെന്‍ററുകാർ പ്രാദേശിക കോഴിഫാമുകളില്‍ നിന്നും കൂടുതലായി കോഴിവാങ്ങാന്‍ തയ്യാറായിട്ടുള്ളത് ചില ഫാമുടകള്‍ക്കെങ്കിലും ആശ്വാസം നല്‍കുന്നു. ഇറച്ചി വാങ്ങാനെത്തുന്നവര്‍ വിലകുറഞ്ഞതോടെ കൂടിയ അളവില്‍ കോഴിയിറച്ചി വാങ്ങി മടങ്ങുന്നതും ഭേതപ്പെട്ട കച്ചവടം തുടരാന്‍ വില്‍പ്പനക്കാര്‍ക്ക് സഹായകരമായിട്ടുണ്ട്.
വിപണിയില്‍ കൂപ്പുകുത്തി കോഴി വില - idukki news
ഫാമുകളില്‍ വലിയ തോതില്‍ ഇറച്ചിക്കോഴികള്‍ വില്‍പ്പനക്ക് പാകമായി നില്‍പ്പുണ്ട്. ആവശ്യമുള്ളതിലുമധികം കോഴികള്‍ ഫാമുകളില്‍ നിറഞ്ഞതാണ് വില ഇത്രത്തോളം ഇടിയാന്‍ കാരണമെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.