ETV Bharat / state

ഇടുക്കിയിൽ മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം - മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസ്‌കാരന് ദാരുണാന്ത്യം

ബംഗാൾ സ്വദേശികളായ സുഭാഷ്, മീനാക്ഷി ദമ്പതികളുടെ മകൻ ദീപക് ദാസ് ആണ് മരിച്ചത്.

death of 2yr old in udumbanchola  idukki  udumbanchola  ഇടുക്കിയിൽ മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസ്‌കാരന് ദാരുണാന്ത്യം  മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസ്‌കാരന് ദാരുണാന്ത്യം  ഉടുമ്പൻചോല
ഇടുക്കിയിൽ മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസ്‌കാരന് ദാരുണാന്ത്യം
author img

By

Published : Jun 18, 2021, 11:58 AM IST

ഇടുക്കി: ഉടുമ്പൻചോലയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ചു. ബംഗാൾ സ്വദേശികളായ സുഭാഷ്, മീനാക്ഷി ദമ്പതികളുടെ മകൻ ദീപക് ദാസ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ഉടുമ്പൻചോല ആട്ടുപാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് സുഭാഷും മീനാക്ഷിയും. ഇവർ താമസിക്കുന്ന വീടിന് സമീപത്തായി മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുത്തിരുന്നു.

Also read: ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം ഈ കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. കുട്ടികൾ ഇതിന്‍റെ സമീപത്തായി കളിക്കുന്നതിനിടെ ദീപക് കാൽ വഴുതി കുഴിയിൽ വീഴുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.