ETV Bharat / state

ഇടുക്കിയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചവരില്‍ വനിതാ ഡോക്ടറും

ആറുപേരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതായി

ഇടുക്കി കൊവിഡ് വാര്‍ത്തകള്‍  കേരളം കൊവിഡ് വാര്‍ത്തകള്‍  മുഖ്യമന്ത്രി കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് സ്ഥിരീകരിച്ചു  covid, six more in Idukki  Idukki covid
ഇടുക്കിയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്, രോഗം ബാധിച്ചവരില്‍ വനിത ഡോക്ടറും
author img

By

Published : Apr 26, 2020, 8:48 PM IST

ഇടുക്കി: ജില്ലയിൽ വനിതാ ഡോക്ടർ ഉൾപ്പടെ ആറുപേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആറുപേരില്‍ ഒരാള്‍ വിദേശത്ത് നിന്നും, രണ്ടുപേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. മറ്റ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതായി. വണ്ടൻമേട്, ഇരട്ടയാർ, ഏലപ്പാറ, വണ്ടിപ്പെരിയാർ സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച വനിതാ ഡോക്ടര്‍ ഏലപ്പാറ പിഎച്ച്സിയിലാണ് ജോലി ചെയ്തിരുന്നത്. മൈസൂരിൽ നിന്ന് എത്തിയ രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്നാണ് നിഗമനം. ഡോക്ടർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

വണ്ടൻമേട്ടിൽ ഇരുപത്തിനാലുകാരനാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 23ന് മലപ്പുറത്ത് നിന്നും പനിബാധിച്ച് വീട്ടില്‍ തിരിച്ചെത്തിയതാണ്. ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ അമ്പതുകാരന്‍ കഴിഞ്ഞ മാർച്ച് 15ന് ജർമനിയിൽ നിന്ന് സ്‌പെയിന്‍, അബുദാബി വഴി നാട്ടിലെത്തിയതാണ്. ഇദ്ദേഹത്തിനും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏലപ്പാറയിലെ അമ്പത്തിനാലുകാരിയാണ് മറ്റൊരു രോഗി. ഇവർ രോഗം ബാധിച്ച മറ്റൊരു സ്‌ത്രീയുടെ വീടുമായി അടുത്ത് ഇടപഴകിയിരുന്നു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ താമസക്കാരായ മുപ്പത്തിയഞ്ചുകാരനായ അച്ഛനും, ഏഴ് വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പോയി എപ്രിൽ 12ന് വീട്ടിൽ തിരികെ എത്തിയതാണ്. സ്രവ പരിശോധനയിലാണ് അച്ഛനും മകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. ആറുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയതായി ജില്ലാ കലക്ടർ എച്ച്.ദിനേശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.