ETV Bharat / state

ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

സമീപ പഞ്ചായത്തുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവിലുള്ള രാജാക്കാട് മേഖലയില്‍ എത്തുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസും ആരോഗ്യ വകുപ്പും ശേഖരിക്കുകയാണ്.

covid restrictions in idukki  കൊവിഡ് ബാധിതര്‍  ഇടുക്കി ജില്ലാ ഭരണകൂടം  ട്രിപ്പിള്‍ ലോക്ക് ഡൗണ്‍  രാജാക്കാട് മേഖല കൊവിഡ്  ഇടുക്കി കണ്ടെയ്ന്‍മെന്‍റ് സോണ്‍  idukki district collector
ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം
author img

By

Published : Jul 22, 2020, 7:15 PM IST

ഇടുക്കി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിവിധ ഗ്രാമ പഞ്ചായത്തുകളിലായി കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവിലുള്ള രാജാക്കാട് മേഖലയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. സമീപ പഞ്ചായത്തുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടേക്ക് എത്തുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസും ആരോഗ്യ വകുപ്പും ശേഖരിക്കുകയാണ്.

ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം

അതിര്‍ത്തി മേഖലയിലെ സമാന്തര പാതകളിലൂടെയും മറ്റും നുഴഞ്ഞ് കയറുന്നവരെ കണ്ടെത്താനും നടപടി ആരംഭിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അതിര്‍ത്തി മേഖലയില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതാണ് ആശങ്കക്ക് ഇടയാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.