ETV Bharat / state

കൊവിഡ്-19; ഇടുക്കിയില്‍ കര്‍ശന നിയന്ത്രണം - വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം

പത്ത് പേരിൽ കൂടുതൽ സംഘം ചേരുന്നതിന് നിയന്ത്രണമുണ്ട്. പൊതു ജനങ്ങൾ ഒത്തു കൂടുന്ന മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുനാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പെതു ജനപങ്കാളിത്തം പരമാവധി കുറക്കണമെന്നും നിർദേശം

Strict control in Idukki  covid-19  Idukki  കൊവിഡ്-19  ഇടുക്കിയില്‍ കര്‍ശന നിയന്ത്രണം  വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം  കൊവിഡ് ഭീതി
കൊവിഡ്-19; ഇടുക്കിയില്‍ കര്‍ശന നിയന്ത്രണം
author img

By

Published : Mar 21, 2020, 6:59 PM IST

ഇടുക്കി: കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിനും, വ്യാപാര സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നതിനും കർശന നിയന്ത്രണം. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പത്ത് പേരിൽ കൂടുതൽ സംഘം ചേരുന്നതിന് നിയന്ത്രണമുണ്ട്. മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ എച്ച് ദിനേശൻ നിയന്ത്രണം ഏർപ്പെടുത്തി.

പൊതു ജനങ്ങൾ ഒത്തു കൂടുന്ന മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുനാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പെതു ജനപങ്കാളിത്തം പരമാവധി കുറക്കേണ്ടതുണ്ട്. ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് മുൻകൂറായി നോട്ടീസ് നൽകും.

നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. അതേ സമയം മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ നിജപ്പെടുത്തിയതായും കലക്ടർ അറിയിച്ചു. ബാർബർ- ബ്യൂട്ടീഷ്യന്‍സ് അസോസിയേഷനു കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും 23 മുതൽ 31 വരെ പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.