ഇടുക്കി: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി രാജാക്കാട്ടെ വ്യാപാരികള്‍. ലാഭം ഈടാക്കാതെ, പരമാവധി വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍ വിറ്റഴിക്കാനാണ് ഇവരുടെ തീരുമാനം. പ്രളയകാലത്തും കരുതലോടെ പ്രവര്‍ത്തിച്ച രാജാക്കാട്ടിലെ വ്യാപാരികള്‍ ഇത്തവണയും മാതൃകയാവുകയാണ്.
ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്ന ആശങ്കയിൽ ജനങ്ങൾ വ്യാപാരസ്ഥാപങ്ങളിൽ തടിച്ചുകൂടുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ അമിത വില ഈടാക്കി വില്‍പന നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനൊപ്പം ഉല്‍പന്നങ്ങൾക്ക് ലാഭം ഈടാക്കാതെ വില്‍പന നടത്താനാണ് വ്യാപാരികളുടെ തീരുമാനം. വ്യാപാര മേഖലയെ സേവന മേഖലയാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. കടകളിലെത്തുന്നവര്‍ക്ക് കൊവിഡ് ബോധവല്‍ക്കരണവും ഇവര്‍ നല്‍കുന്നുണ്ട്.