ETV Bharat / state

രാജാക്കാട് കൃഷിഭവനിലെ അഴിമതി; ജീവനക്കാരെ സ്ഥലം മാറ്റി രക്ഷപെടുത്താന്‍ നീക്കമെന്ന് ആക്ഷേപം

കർഷകനായ വി.വി അനിരുദ്ധൻ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയ പരാതിയിലാണ് നടപടി.

Rajakkad Krishi Bhavan  Rajakkad Krishi Bhavan news  Corruption in Rajakkad Krishi Bhavan  രാജാക്കാട് കൃഷിഭവനിൽ അഴിമതി  രാജാക്കാട് കൃഷിഭവന്‍ വാര്‍ത്ത  വി.വി അനിരുദ്ധൻ  ധനകാര്യ വകുപ്പ് സെക്രട്ടറി
രാജാക്കാട് കൃഷിഭവനിലെ അഴിമതി; ജീവനക്കാരെ സ്ഥലം മാറ്റി രക്ഷപെടുത്താന്‍ നീക്കമെന്ന് ആക്ഷേപം
author img

By

Published : Oct 8, 2020, 4:58 AM IST

ഇടുക്കി: രാജാക്കാട് കൃഷിഭവനിൽ അഴിമതിയാരോപണത്തില്‍ നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഒരാളെ ഇടമലക്കുടിക്കും, ഒരാളെ കാന്തല്ലൂരിനുമാണ് ഒരു മാസത്തേക്ക് സ്ഥലം മാറ്റിയത്. കർഷകനായ വി.വി അനിരുദ്ധൻ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയ പരാതിയിലാണ് നടപടി. എന്നാല്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രക്ഷപെടാൻ അവസരം നൽകാതെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യാ കിസ്സാൻ സഭ ജില്ലാ കമ്മിറ്റിയംഗം കെ.എം ജെയിംസ് ആവശ്യപ്പെട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജാക്കാട് കൃഷിഭവനിലെ അഴിമതി; ജീവനക്കാരെ സ്ഥലം മാറ്റി രക്ഷപെടുത്താന്‍ നീക്കമെന്ന് ആക്ഷേപം

ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ബന്ധുക്കളുടെയും, മാതാപിതാക്കളുടെയും,അടുത്ത സുഹൃത്തുക്കളുടേയും പേരിൽ ലക്ഷക്കണക്കിന് രൂപ ഫണ്ട് വിവിധ പദ്ധതികൾ പ്രകാരം മാറിയതായാണ് പരാതി. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിവിധ പദ്ധതികളിലായി ലക്ഷക്കണക്കിന് രൂപയാണ് മാറി എടുത്തിട്ടുള്ളതായി ആരോപണമുള്ളത്. പച്ചക്കറി വികസന പദ്ധതി, ഏത്തവാഴകൃഷി വ്യാപനം, പ്രകൃതിക്ഷോഭം, പുതുകൃഷി, വിസ്തൃതി വ്യാപനം തുടങ്ങിയ പദ്ധതികളിൽ ബന്ധുക്കളുടെ പേരുൾപ്പെടുത്തിയാണ് കർഷകരിലേക്ക് എത്തേണ്ട ലക്ഷക്കണക്കിനു സർക്കാർ ഫണ്ട് തട്ടിയെടുത്തതായാണ് പരാതി.

ആരോപണ വിധേയരായ കൃഷി അസിസ്റ്റന്‍റുമാർ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയും അടുപ്പക്കാർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു. ഇതോടെ കർഷകൻ പരാതിയുമായി രംഗത്തെത്തി. തുടർന്ന് വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തിൽ വ്യാപകമായി ക്രമക്കേടും അഴിമതിയും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. നെടുങ്കണ്ടം കൃഷി വികസന ഓഫീസിൽ നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും പരിഹാരമോ അന്വേഷണമോ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. തുടർന്നാണ് പരാതി ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി കൃഷി ഓഫീസ് സന്ദർശിച്ച്‌ പരാതിക്കാരന്‍റെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിരുന്നു. തുടര്‍ന്നാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.