ETV Bharat / state

Mullaperiyar Dam| മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം ; മനുഷ്യച്ചങ്ങല തീർത്ത് കോൺഗ്രസ് - congress human chain idukki

മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായി വിജയന് (Pinarayi Vijayan) പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും ഭരണത്തിൽ ഇരിക്കുമ്പോൾ മറ്റൊരു നിലപാടും ആണെന്ന് കെ. സുധാകരൻ (K. Sudhakaran)

പിണറായി വിജയൻ  Pinarayi Vijayan  Mullaperiyar Dam  Mullaperiyar issue  congress human chain  congress human chain against state government  new dam in mullaperiyar  മുല്ലപ്പെരിയാറിൽ പുതിയ ഡാം  മനുഷ്യച്ചങ്ങല  കോൺഗ്രസ് മനുഷ്യച്ചങ്ങല  കെ. സുധാകരൻ  K. Sudhakaran
Mullaperiyar Dam| Congress Human chain| മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; മനുഷ്യച്ചങ്ങല തീർത്ത് കോൺഗ്രസ്
author img

By

Published : Nov 21, 2021, 6:07 PM IST

Updated : Nov 21, 2021, 6:50 PM IST

ഇടുക്കി : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് (Mullaperiyar Dam) നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇടുക്കി വണ്ടിപ്പെരിയാറിൽ മനുഷ്യച്ചങ്ങല തീര്‍ത്തു (Congress Human chain). കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ (K. Sudhakaran) ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറിൽ പുതിയ ഡാം, തമിഴ്‌നാടിന് വെള്ളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ മനുഷ്യച്ചങ്ങല തീർത്തത്.

മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായി വിജയന് (Pinarayi Vijayan) പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും ഭരണത്തിൽ ഇരിക്കുമ്പോൾ മറ്റൊരു നിലപാടുമാണെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി. പത്ത് വർഷം മുമ്പ് മുല്ലപ്പെരിയാർ സമരത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ്റെ ഇപ്പോഴത്തെ നിലപാടുമാറ്റം ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം ; മനുഷ്യച്ചങ്ങല തീർത്ത് കോൺഗ്രസ്

ALSO READ: Kerala Bus Fare | കണ്‍സഷന്‍ ചാര്‍ജ് വര്‍ധന : വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

ഐക്യരാഷ്ട്രസഭയുടെ പഠനത്തിൽ അപകടാവസ്ഥയിലെന്ന് കണ്ടെത്തിയ ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. എന്നിട്ടും അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടിലാണ് പിണറായി വിജയൻ. ഇത് ജനങ്ങൾ വിശ്വസിക്കില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

വണ്ടിപ്പെരിയാർ മുതൽ വാളാഡി വരെ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീർത്തത്. തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു അധ്യക്ഷനായി.

Last Updated : Nov 21, 2021, 6:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.