ഇടുക്കി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബെംഗളൂരുവില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കോൺഗ്രസ് ഏർപ്പെടുത്തിയ ബസുകൾ കേരളത്തിലെത്തി. 25 യാത്രക്കാരുമായി ആദ്യ ബസ് കുമളി ചെക്ക്പോസ്റ്റ് കടന്നു. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കായംകുളം വരെയാണ് സര്‍വ്വീസ്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കാത്തതിനെതില്‍ പ്രതിഷേധിച്ചാണ് കർണാടക കോൺഗ്രസ് കമ്മിറ്റി ബസ് സര്‍വ്വീസ് നടത്തിയത്. യാത്രക്കാർക്കെല്ലാം പാസ് ഉള്ളതിനാല്‍ നടപടികൾ പൂർത്തിയാക്കി സുഗമമായി അതിർത്തി കടന്നു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. കുമളി ചെക്ക്പോസ്റ്റ് വഴി ഏറെ പേരാണ് കേരളത്തില്‍ എത്തുന്നത്.
ബെംഗളൂരു മലയാളികള്‍ക്കായി കർണാടക പി.സി.സി ഏര്‍പ്പെടുത്തിയ ബസ് കേരളത്തിലെത്തി - കൊവിഡ് വാര്‍ത്ത
ചൊവ്വാഴ്ച രാത്രി കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കാത്തതിനെതില്‍ പ്രതിഷേധിച്ചാണ് കർണാടക കോൺഗ്രസ് കമ്മിറ്റി ബസ് സര്‍വ്വീസ് നടത്തിയത്.