ETV Bharat / state

കാട്ടാനശല്യം ; 'ചില്ലിക്കൊമ്പനെ' മയക്കുവെടിവച്ച് പിടികൂടണമെന്ന് നാട്ടുകാർ

മനുഷ്യജീവന് ഭീഷണിയായി വിലസുന്ന ചില്ലിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി ശാന്തൻമ്പാറ പഞ്ചായത്ത് സിസിഎഫിനും വനംമന്ത്രിക്കും കത്ത് നല്‍കി

ഇടുക്കി  കാട്ടാനശല്യം  idukki  poopara  wild elephants attack at idukki  Complaint on wild elephants attack  idukki latest news  ചില്ലിക്കൊമ്പൻ  ചില്ലിക്കൊമ്പൻ ഇടുക്കി കാട്ടാന  ശാന്തൻമ്പാറ  പൂപ്പാറ  ചിന്നക്കനാല്‍  ആനയിറങ്കല്‍  ശങ്കരപാണ്ഡ്യന്‍ മെട്ടിലെ  പിഎംടു  ശാന്തൻമ്പാറ ഗ്രാമ പഞ്ചായത്ത്
ചില്ലിക്കൊമ്പൻ ഇടുക്കി കാട്ടാന
author img

By

Published : Jan 11, 2023, 8:49 AM IST

ചില്ലിക്കൊമ്പനെ പിടികൂടണമെന്ന് നാട്ടുകാർ

ഇടുക്കി : ഇടുക്കിയിൽ മനുഷ്യ ജീവനുകള്‍ അപഹരിച്ച ചില്ലിക്കൊമ്പനെന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ. വയനാട്ടിൽ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടിയതിന് പിന്നാലെയാണ് നാട്ടുകാർ ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഇതിനായി ശാന്തൻമ്പാറ പഞ്ചായത്ത് സിസിഎഫിനും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും പ്രദേശവാസികള്‍ പരാതി നല്‍കി.

കാട്ടാന ആക്രമണത്തില്‍ മാത്രം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മനുഷ്യ ജീവനുകള്‍ നഷ്‌ടമായിട്ടുള്ളത് ഇടുക്കി ജില്ലയിലെ പൂപ്പാറ, ചിന്നക്കനാല്‍ മേഖലകളിലാണ്. വര്‍ഷത്തില്‍ രണ്ടും അതിലധികവും ആളുകള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്. നിലവില്‍ നാല്‍പ്പതിലധികം ആളുകളാണ് കാട്ടാന ആക്രമണത്തില്‍ പ്രദേശത്ത് മരിച്ചിട്ടുള്ളത്.

ഇതിനെതിരെ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നിട്ടും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വനം വകുപ്പ് വേണ്ട ഇടപെടല്‍ നടത്തുന്നുമില്ല. ഏതാനും മാസങ്ങളായി പൂപ്പാറ, ചിന്നക്കനാല്‍ ആനയിറങ്കല്‍ അടക്കമുള്ള മേഖലകളില്‍ ചില്ലിക്കൊമ്പനെന്ന ആനയുടെ ശല്യം അതിരൂക്ഷമാണ്. ആറ് പേരെയാണ് ഇതുവരെ ഈ ആന കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശങ്കരപാണ്ഡ്യന്‍ മെട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നിരവധി വീടുകളും കൃഷിയും നശിപ്പിച്ചു. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ നാട്ടിലിറങ്ങിയ പിഎം2-വെന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടിച്ചതുപോലെ ചില്ലിക്കൊമ്പനെയും മെരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതിനായി നടപടി ആവശ്യപ്പെട്ട് ശാന്തൻമ്പാറ ഗ്രാമ പഞ്ചായത്ത് സിസിഎഫിനും വനം വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി.

അതേസമയം ആനയിറങ്കല്‍ പ്രദേശത്ത് മുപ്പതോളം കാട്ടാനകളാണുള്ളത്. ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകള്‍ വിവിധ മേഖലകളിലേയ്ക്ക് ഇറങ്ങുന്ന സാഹചര്യം വലിയ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ആനകള്‍ കാടിറങ്ങാതിരിക്കുന്നതിനുള്ള ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.