ETV Bharat / state

പട്ടയം തരപ്പെടുത്താമെന്ന പേരിൽ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി ; സിപിഐ നേതാവിനെതിരെ പരാതി - lease

നിയമപ്രശ്‌നങ്ങൾ ഉള്ളതിനാൽ പഴയത് റദ്ദ് ചെയ്‌ത് പുതിയ പട്ടയം ലഭ്യമാക്കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് പി.കെ സദാശിവൻ കൈക്കൂലി വാങ്ങിയത്.

complaint against cpi leader who took bribe on the pretext of buying a leas  complaint against cpi leader who took bribe on the pretext of buying lease  complaint lodged against cpi leader  complaint lodged against cpi leader who took bribe on the pretext of buying a lease in idukki  complaint lodged against cpi leader who took bribe  complaint lodged against cpi leader who took bribe in idukki  idukki bribe  സിപിഐ നേതാവിനെതിരെ പരാതി  പട്ടയം വാങ്ങി നൽകാമെന്ന പേരിൽ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി  പട്ടയം വാങ്ങി നൽകാമെന്ന പേരിൽ കൈക്കൂലി വാങ്ങി  കൈക്കൂലി  സിപിഐ നേതാവ് കൈക്കൂലി വാങ്ങി  സിപിഐ നേതാവ് കൈക്കൂലി കേസ്  പട്ടയം  lease  അണക്കര
complaint lodged against cpi leader who took bribe on the pretext of buying a lease in idukki
author img

By

Published : Sep 21, 2021, 8:39 PM IST

ഇടുക്കി : പട്ടയം തരപ്പെടുത്താമെന്ന് വാഗ്‌ധാനം ചെയ്‌ത് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സിപിഐ നേതാവ് പാർട്ടി ഇടപെട്ടിട്ടും പണം തിരികെ നൽകിയില്ലെന്ന് പരാതി. അണക്കര സ്വദേശി വർഗീസ് ജോൺ എന്നയാളിൽ നിന്നാണ് സിപിഐ മുന്‍ മണ്ഡലം സെക്രട്ടറി പികെ സദാശിവന്‍ 2019ൽ പണം കൈപ്പറ്റിയത്.

ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വർഗീസ് ജോണും കുടുംബവും. അണക്കര വഞ്ചിപത്രമലയിൽ വർഗീസ് ജോൺ, ഭാര്യ ശോശാമ്മ വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന്‍റെ പട്ടയത്തിന് നിയമപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇത് റദ്ദ് ചെയ്‌ത് പുതിയത് ലഭ്യമാക്കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് മൂന്ന് തവണയായി അഞ്ചേകാൽ ലക്ഷം രൂപ പി.കെ സദാശിവൻ വാങ്ങിയതെന്ന് പരാതിക്കാരൻ പറയുന്നു.

പട്ടയം വാങ്ങി നൽകാമെന്ന പേരിൽ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി; സിപിഐ നേതാവിനെതിരെ പരാതി

എന്നാൽ ഇതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും പട്ടയം ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനാൽ ഇവർ പാർട്ടി ജില്ല കമ്മിറ്റിക്ക് പരാതി നൽകി. ഈ പരാതിയിന്മേൽ പാർട്ടി അന്വേഷണ കമ്മിഷനെ വയ്ക്കുകയും പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്ന് തരംതാഴ്‌ത്തുകയും ചെയ്‌തു.

ALSO READ: വഴിയില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്‌തതിന് യുവതിയ്‌ക്കും കുഞ്ഞിനും മര്‍ദനം

കൈപ്പറ്റിയ മുഴുവൻ തുകയും മൂന്ന് മാസത്തിനുള്ളിൽ നൽകാമെന്ന്, ഈ ഘട്ടത്തില്‍ സദാശിവന്‍ പാർട്ടി ജില്ല കമ്മിറ്റിക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വര്‍ഗീസ് ജോണ്‍ നിയമനടപടിക്കൊരുങ്ങുന്നത്.

മൂന്നുമാസത്തിനുള്ളിൽ പണം തിരികെ ലഭിക്കുമെന്ന് സിപിഐ ജില്ല നേതൃത്വം ഉറപ്പുനൽകിയതിനെ തുടർന്നാണ് അന്ന് നിയമനടപടികൾക്ക് ശ്രമിക്കാതിരുന്നതെന്ന് വര്‍ഗീസ് ജോണ്‍ പറഞ്ഞു. മുൻ റവന്യൂ ജീവനക്കാരൻ മുഖേനയാണ് പണം കൈമാറിയത്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.