ETV Bharat / state

'ജനോപകാര പ്രദമായ നിയമങ്ങൾ പാസാക്കാൻ തടസം നില്‍ക്കുന്നു'; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി - ഗവര്‍ണറിനെതിരെ മുഖ്യമന്ത്രി

Navakerala Sadas Idukki: നവകേരള സദസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനോപകാര പ്രദമായ നിയമങ്ങൾ പാസാക്കാൻ ഗവർണർ തടസം നില്‍ക്കുന്നുവെന്ന് ആരോപണം.

Pinarayi Vijayan Against Arif Mohammed Khan  Pinarayi Vijayan Arif Mohammed Khan  Navakerala Sadas Idukki Pinarayi Vijayan  Land Law Amendment Bill Pinarayi Vijayan  Pinarayi Vijayan Kerala Governor  മുഖ്യമന്ത്രി പിണറായി വിജയന്‍  നവകേരള സദസ് ഇടുക്കി  പിണറായി വിജയന്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഗവര്‍ണറിനെതിരെ മുഖ്യമന്ത്രി  ഭൂ നിയമ ഭേദഗതി ബില്‍ ഗവർണർ
Navakerala Sadas Idukki
author img

By ETV Bharat Kerala Team

Published : Dec 12, 2023, 9:29 AM IST

Updated : Dec 12, 2023, 9:57 AM IST

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു

ഇടുക്കി: ജനോപകാര പ്രദമായ നിയമങ്ങൾ പാസാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ തടസം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan Against Governor Arif Mohammed Khan). ഭൂ നിയമ ഭേദഗതി ബില്‍ (Land Law Amendment Bill) ഉള്‍പ്പടെ ഇപ്പോഴും ഗവര്‍ണര്‍ പരിശോധിക്കുകയാണ്. എന്താണ് അദ്ദേഹം പരിശോധിക്കുന്നത് എന്ന് അറിയില്ല.

ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഇതൊരു കീറാമുട്ടിയായിട്ടാണ് നിലനില്‍ക്കുന്നത്. ബില്ലുകളില്‍ ഒപ്പിടാതെ അധികകാലം മാറ്റി വയ്‌ക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല.

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പ് വെയ്‌ക്കുന്ന മുറയ്‌ക്ക് തന്നെ നിയമം പാസാക്കനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും നവകേരള സദസിന്‍റെ നെടുങ്കണ്ടത്തെ പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവേചനപരമായ നടപടികളാണ് കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസും യുഡിഎഫും സമാനമായ നിലപാടാണ് സ്വികരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരത്ത് നടന്ന കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ കായികമായി നേരിടാനുള്ള ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു (Governor On SFI Protest Against Him). ഇന്നലെ (ഡിസംബര്‍ 11) ഡല്‍ഹിയിലേക്ക് പോകാനായി രാജ്ഭവനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള യാത്രായ്‌ക്കിടെ ആയിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. സര്‍വകലാശാലകളെ ഗവര്‍ണര്‍ കാവി വത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം (SFI Protest Against Governor Arif Mohammed Khan).

പാളയം അണ്ടര്‍പാസിന് സമീപത്ത് വച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ല ആദ്യം ഗവര്‍ണര്‍ക്ക് കരിങ്കൊടി കാണിച്ചത്. ഈ സമയം തന്നെ വാഹനം നിര്‍ത്തി റോഡിലിറങ്ങി പൊലീസിനോടും മാധ്യമ പ്രവര്‍ത്തകരോടും ഗവര്‍ണര്‍ ക്ഷുഭിതനായിരുന്നു. പേട്ട പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.

ഇതോടെ, വീണ്ടും വാഹനത്തില്‍ നിന്നുമിറങ്ങിയ അദ്ദേഹം ഇതാണോ ഗവര്‍ണര്‍ക്ക് ഒരുക്കിയ സുരക്ഷയെന്നും മുഖ്യമന്ത്രിക്കെതിരെ ആയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള കരിങ്കൊടി പ്രതിഷേധം നടക്കുമായിരുന്നോ എന്നും ചോദിച്ചു. തന്നെ കായികമായി കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുന്ന പൊലീസുകാരെ തെറ്റ് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More : എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി ഗവര്‍ണര്‍, വകവരുത്താന്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന്‌ ആക്ഷേപം

Last Updated : Dec 12, 2023, 9:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.