ETV Bharat / state

ലോക്ക്ഡൗണിൽ ഇടുക്കിയിൽ നടന്നത് ഏഴ് ശൈശവ വിവാഹം; വിശദമായ അന്വേഷണത്തിന് നിർദേശം - തോട്ടം മേഖല ബാല വിവാഹം

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പെൺകുട്ടികളെ തമിഴ്‌നാട്ടിലെത്തിച്ചാണ് വിവാഹങ്ങൾ നടത്തുന്നത്. തോട്ടം മേഖലയിൽ നിശ്ചയിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ചാണ് വിവാഹം നടത്തുന്നത് എന്നതിനാൽ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ തടസം പൊലീസിനുണ്ട്.

child marriage in idukki  child marriage in kerala inquiry  Child labor in idukki crime  ഇടുക്കി ശൈശവ വിവാഹം  തോട്ടം മേഖല ബാല വിവാഹം  ശൈശവ വിവാഹം കേരളം
ലോക്ക്ഡൗണിൽ ഇടുക്കിയിൽ നടന്നത് ഏഴ് ശൈശവ വിവാഹം; വിശദമായ അന്വേഷണത്തിന് നിർദേശം
author img

By

Published : Apr 5, 2022, 12:49 PM IST

Updated : Apr 5, 2022, 4:58 PM IST

ഇടുക്കി: നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധികളിൽ ലോക്ക്ഡൗൺ കാലത്ത് നടന്ന ശൈശവ വിവാഹങ്ങളെക്കുറിച്ച് അന്വേഷണം. ഇക്കാലയളവിൽ ഏഴ് ശൈശവ വിവാഹങ്ങൾ നടത്തിയെന്നാണു പുറത്തു വരുന്ന വിവരം. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഇന്‍റലിജൻസ് എഡിജിപി വിശദമായ അന്വേഷണത്തിന് നിർദേശം നൽകി.

തോട്ടം മേഖല കേന്ദ്രീകരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയം മുതലാണ് വിവാഹം നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ശൈശവ വിവാഹം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു വിവാഹം തടഞ്ഞിരുന്നു.

ലോക്ക്ഡൗണിൽ ഇടുക്കിയിൽ നടന്നത് ഏഴ് ശൈശവ വിവാഹം

പെൺകുട്ടികളുടെ എതിർപ്പ് അവഗണിച്ച് വിവാഹം: 16 വയസുകാരിയായ പെൺകുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നു. ഈ വിവരം വീട്ടിലറിഞ്ഞതോടെ പെൺകുട്ടിയുടെ പഠനം വീട്ടുകാർ നിർത്തി. പഠിക്കാൻ കഴിവുള്ള പെൺകുട്ടിക്കാണ് ദുരനുഭവം. പഠിക്കണമെന്ന ആഗ്രഹം പെൺകുട്ടി പ്രകടിപ്പിച്ചെങ്കിലും നടന്നില്ല.

ശേഷം ബന്ധുവായ യുവാവിനെക്കൊണ്ട് വിവാഹം നടത്തി. സമാനമായ രീതിയിൽ മറ്റു പല പെൺകുട്ടികൾക്കും അനുഭവം ഉണ്ടായിട്ടുണ്ട്. ഇവരുടെ എതിർപ്പ് മാതാപിതാക്കൾ അവഗണിക്കുന്നതിനെതിരെയും പെൺകുട്ടികൾക്ക് പരാതിയുണ്ട്.

വിവാഹം തമിഴ്‌നാട്ടിൽ വച്ച്: പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പെൺകുട്ടികളെ തമിഴ്‌നാട്ടിലെത്തിച്ചാണ് വിവാഹങ്ങൾ നടത്തുന്നത്. പിന്നീട് തിരികെ നാട്ടിലെത്തിക്കുമ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. തോട്ടം മേഖലയിൽ നിശ്ചയിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ചാണ് വിവാഹം നടത്തുന്നത് എന്നതിനാൽ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ തടസം പൊലീസിനുണ്ട്.

ശൈശവ വിവാഹത്തിന് പുറമേ വിദ്യാർഥിനികളുടെ പഠനം ഒൻപതാം ക്ലാസിൽ നിർത്തി ജോലിക്ക് അയയ്ക്കുന്നതായും പരാതികളുണ്ട്. സമീപകാലത്ത് വിവാഹം നടത്തുന്നതായി ബന്ധപ്പെട്ട് മേഖലയിൽ ആലോചന നടക്കുന്നതായി വിവരം പുറത്ത് വന്നതോടെ ഏതാനും പേർ എതിർപ്പ് ഉയർത്തി. ഇതോടെയാണ് ശൈശവ വിവാഹ വിവരങ്ങൾ പുറത്തായത്.

രണ്ട് വർഷത്തിനിടെ ഏഴ് ശൈശവ വിവാഹങ്ങൾ തോട്ടം മേഖലയിൽ നടന്നതായാണ് കണ്ടെത്തൽ‌. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം ഏപ്രിൽ 4 മുതൽ ആരംഭിച്ചത്.

Last Updated : Apr 5, 2022, 4:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.