ETV Bharat / state

കർഷകർക്ക് ആശ്വാസം; ഏലവും, കുരുമുളകും സിവിൽസപ്ലൈസിന്‍റെ ചില്ലറ വിൽപനശാലകൾ വഴി വിതരണം നടത്തും

ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിടിവ് കാരണം കർഷകരിൽ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം മറികടക്കുന്നതിനായാണ് സിവിൽസപ്ലൈസിന്‍റെ ചില്ലറ വിൽപനശാലകൾ വഴി വിതരണം നടത്താൻ അനുമതി നൽകിയത്.

Cardamom and peppe  Civil Supplies'  സിവിൽസപ്ലൈസ്‌  ഏലം  കുരുമുളക്‌  സുഗന്ധവ്യഞ്ജനങ്ങൾ  ജി. അനിൽ  Civil Supplies retail outlets  സിവിൽസപ്ലൈസ്‌ ചില്ലറ വിൽപനശാല
കർഷകർക്ക് ആശ്വാസം; ഏലവും, കുരുമുളകും സിവിൽസപ്ലൈസിന്‍റെ ചില്ലറ വിൽപനശാലകൾ വഴി വിൽപ്പന നടത്തും
author img

By

Published : Aug 11, 2021, 1:10 AM IST

ഇടുക്കി: ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ചില്ലറ വിൽപനശാലകൾ വഴി വിതരണം നടത്താൻ സർക്കാർ അനുമതി നൽകി. ഇടുക്കി ജില്ലാ പഞ്ചായത്തിന്‍റെ അഭ്യർഥന പ്രകാരമാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി. അനിലും പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത്.

കർഷകർക്ക് ആശ്വാസം; ഏലവും, കുരുമുളകും സിവിൽസപ്ലൈസിന്‍റെ ചില്ലറ വിൽപനശാലകൾ വഴി വിൽപ്പന നടത്തും

ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിടിവ് ഇടുക്കിയുടെ കാർഷിക മേഖലക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഓണകിറ്റിൽ ഏലക്ക ഉൾപ്പെടുത്തിയതിനെ തുടർന്ന് ഏല വിപണിയിൽ നേരിയ മാറ്റം പ്രകടമായിരുന്നു.

ഇതിന്‌ പിന്നാലെയാണ് കുരുമുളകും ഏലവും സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ചില്ലറ വിൽപ്പന ശാലകൾ വഴി വിതരണം നടത്തണമെന്ന് ജില്ല പഞ്ചായത്ത് സർക്കാരിനോട് അഭ്യർഥിച്ചത്. ഇതിന് അംഗീകാരം ലഭിച്ചതോടെ, സുഗന്ധ വ്യഞ്ജനങ്ങളുടെ ആഭ്യന്തര ഉപഭോഗം ഗണ്യമായി വർധിക്കുമെന്നും കർഷകർക്ക്‌ നേട്ടമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ ജിജി കെ.ഫിലിപ്പ് പറഞ്ഞു.

വിലയിടിവ്‌ നേരിടുന്ന ഏലം കർഷകരെ സഹായിക്കാനാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റുകളിൽ ഏലയ്ക്ക നൽകാൻ തീരുമാനിച്ചത്. ഇതിലൂടെ 1,86,000 കിലോ ഏലയ്ക്കയാണ്‌ സപ്ലെകോ ജില്ലയിൽ നിന്ന്‌ വാങ്ങിയത്. 22 കോടി രൂപയുടെ അധിക വരുമാനമാണ് ഇതുവഴി ലഭിക്കുക.

ALSO READ: 'പി.ആര്‍ ശ്രീജേഷിന് ഉചിതമായ അംഗീകാരം നല്‍കും': നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ്

ഇനി ഏലയ്ക്ക 50ഗ്രാം, 100 ഗ്രാം പാക്കറ്റുകളിലും കുരുമുളക് 250 ഗ്രാം, 500 ഗ്രാം തൂക്കത്തിലും വിപണിയിൽ എത്തിക്കാനാണ്‌ ശ്രമം. ആഭ്യന്തര വിപണിയിൽ ചില്ലറ പാക്കറ്റുകളിൽ ജില്ലയിലെ തനതായ സുഗന്ധ വ്യഞ്ജനങ്ങൾ എത്തിച്ചാൽ വിലയിടിവിനും പരിഹാരമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.