ETV Bharat / state

ബസ് വരാത്ത ബൈസണ്‍വാലി ബസ്‌ സ്റ്റാൻഡ് - Bison Valley bus stand news

ഒന്നര പതിറ്റാണ്ട് മുൻപ് നിർമ്മിച്ച ബസ് സ്റ്റാന്‍ഡും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സും കാത്തിരുപ്പ് കേന്ദ്രവും നാശത്തിന്‍റെ വക്കിലാണ്

ബൈസണ്‍വാലി ബസ്‌ സ്റ്റാൻഡ്
author img

By

Published : Nov 5, 2019, 9:24 PM IST

Updated : Nov 5, 2019, 10:36 PM IST

ഇടുക്കി: ഇടുക്കിയിലെ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ബസ്‌ സ്റ്റാൻഡ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഒന്നര പതിറ്റാണ്ട് മുൻപ് നിർമ്മിച്ച ബസ് സ്റ്റാന്‍ഡും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സും കാത്തിരുപ്പ് കേന്ദ്രവും നാശത്തിന്‍റെ വക്കിലാണ്.

ബസ് വരാത്ത ബൈസണ്‍വാലി ബസ്‌ സ്റ്റാൻഡ്

മലയോരപ്രദേശമായ ബൈസണ്‍വാലിയിലേക്ക് നിരവധി യാത്രാ ബസുകൾ സർവീസ് ആരംഭിച്ച സാഹചര്യത്തിലാണ് ബസ്‌ സ്റ്റാൻഡ് പണികഴിപ്പിക്കുക്കുന്നത്. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ നബാർഡിൽ നിന്നുള്ള പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുടര്‍ന്ന് 2005 ൽ കാത്തിരുപ്പ് കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്‌സ് പണികഴിപ്പിക്കുകയും ലേലത്തില്‍ നല്‍കുകയും ചെയ്തു. എന്നാൽ സ്റ്റാൻഡിൽ ബസുകൾ കയറി ഇറങ്ങാതായതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

നിലവില്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോഴും സ്‌റ്റാൻഡ് തുറന്ന് പ്രവർത്തിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നും രാത്രിയില്‍ ബസ്‌ സ്റ്റാൻഡിന്‍റെ പരിസര പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണന്നും നാട്ടുകാര്‍ ആരോപിച്ചു.

എന്നാൽ ബസ് ഇറങ്ങുന്നതിനും കയറുന്നതിനും രണ്ട് പാതകള്‍ ആവശ്യമാണെന്നും നിലവില്‍ ഒരുപാത മാത്രമാണുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്‌സി പറഞ്ഞു. ഗതാഗത വകുപ്പിന്‍റെ പെര്‍മ്മിറ്റ് ലഭിക്കാത്തതു മൂലമാണ് പ്രവർത്തനം ആരംഭിക്കാത്തതെന്നും പുതിയ ഒരു വഴി കൂടി കണ്ടെത്തുന്നതിന് പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

Intro:ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ബസ്‌ സ്റ്റാൻഡിൽ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ബസ് കയറാത്ത സ്റ്റാൻഡായി അവശേഷിക്കുന്നു.വ്യക്‌തമായ രൂപരേഖയില്ലാതെ ഫണ്ട് ചിലവഴിച്ചതാണ് ബസ്‌ സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുവാൻ കാരണമായത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സും കാത്തിരുപ്പ് കേന്ദ്രവും നാശത്തിന്റെ വക്കിലാണ്Body:മലയോരപ്രദേശമായ ബൈസണ്‍വാലിയിലേയ്ക്ക് നിരവധി യാത്ര ബസുകൾ സർവീസ് ആരംഭിച്ച സാഹചര്യത്തിലാണ് 2003-04 സാമ്പത്തീക വര്‍ഷത്തില്‍ നബാർഡിന്റെ പത്തുലക്ഷം രൂപ ഉപയോഗിച്ച് ടൗണിനേട് ചേര്‍ന്ന് പഞ്ചായത്ത് ബസ്റ്റാന്റ് പണികഴിപ്പിച്ചത്. തുടര്‍ന്ന് രണ്ടായിരത്തി അഞ്ചില്‍ കാത്തിരുപ്പ് കേന്ദ്രവും വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഷോപ്പിംഗ് കോംപ്ലക്‌സും പണികഴിപ്പിച്ചു. ഇത് ലേലത്തില്‍ വിട്ടു നല്‍കുകയും ചെയ്തു. സ്റ്റാൻഡിൽ ബസുകൾ കയറി ഇറങ്ങാതെ വന്നതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി . നിലവില്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോളും സ്റ്റാന്‍ര് തുറക്കുന്നതിന് ഒരുവിധ നടപടിയുമില്ലെന്നും രാത്രികാലങ്ങളില്‍ ഇവിടം സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

ബൈറ്റ്..രാജേഷ് പ്രദേശവാസി.

സ്റ്റാന്റിലേയ്ക്ക് ബസ് ഇറങ്ങുന്നതിനും കയറുന്നതിനും രണ്ട് പാതകള്‍ ആവശ്യമാണ് നിലവില്‍ ഒരുപാതമാത്രമാണുള്ളതെന്നും അതിനാല്‍ ഗതാഗത വകുപ്പിന്റെ പെര്‍മ്മിറ്റ് ലഭിക്കാത്തതാണ്സ്റ്റാൻഡ് തുറന്നു പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സമെന്നും പുതിയ ഒരു വഴി കൂടി കണ്ടെത്തുന്നതിന് പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പറഞ്ഞു.

ബൈറ്റ്..2 മേഴ്‌സി ..ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡന്റ്..Conclusion:ആളൊഴിഞ്ഞ സ്റ്റാൻഡിൽ മാലിന്യ നിക്ഷേപവും സജീവമാണ്. സാമൂഹ്യ വിരുദ്ധ ശല്യത്തിന് പരിഹാരം കാണുന്നതിനും ബസ്റ്റാന്റ് തുറന്ന് നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Nov 5, 2019, 10:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.