ഇടുക്കി: വെള്ളത്തൂവല്‍ - രാജാക്കാട് റോഡില്‍ വിമല സിറ്റിയില്‍ വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറി സംവിധാനവും നാശത്തിന്‍റെ വക്കിൽ. അടഞ്ഞ് കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരേ കെട്ടിടത്തിലുള്ള ഈ രണ്ടു സംവിധാനങ്ങളും തുറന്നു പ്രവര്‍ത്തിക്കാതെ വന്നതോടെ കെട്ടിടത്തിന്‍റെ ഉൾവശമാകെ പായൽപിടിച്ചും വൃത്തിഹീനമവുമായ അവസ്ഥയിലാണുള്ളത്.
മേൽക്കൂരയുടെ ഷീറ്റുകൾ പൊട്ടിതുടങ്ങി. പൊന്‍മുടി മേഖലയിലേക്കടക്കം എത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ പ്രയോജനം ലഭിക്കുന്ന ഈ കെട്ടിടം വർഷങ്ങൾ പിന്നിട്ടിട്ടും തുറന്നു പ്രവർത്തിത്തിപ്പിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.